ബ്രേക്കിട്ട് സ്വർണവില; കേരളത്തിലെ സ്വർണവിലയിൽ മാറ്റമില്ല

കേരളത്തിലെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിവസമാണ് വിലയിൽ മാറ്റമില്ലാതെ തുടരുന്നത്.
ഇന്നത്തെ നിരക്കുകൾ പ്രകാരം ഒരു പവൻ സ്വർണ്ണത്തിന് 63,520 രൂപയും, ഗ്രാമിന് 7,940 രൂപയുമാണ് വില.
18 കാരറ്റ് സ്വർണത്തിന്റെ വിലയും ഇന്നും മാറ്റമില്ല. ഗ്രാമിന് 6530 രൂപയാണ് വിപണിയിൽ വ്യാപാരം നടക്കുന്നത്. വെള്ളി വിലയും ഇന്ന് മാറിയിട്ടില്ല, ഗ്രാമിന് 105 രൂപ എന്ന നിലയിലാണ് വ്യാപാരം.”