March 28, 2026

രഹസ്യവിവരങ്ങള്‍ ചോർത്തി നൽകി; മെറ്റ 20 ജീവനക്കാരെ പിരിച്ചു

0
Meta

വിട്ടുമാധ്യമങ്ങള്‍ക്ക് രഹസ്യവിവരങ്ങള്‍ ചോർത്തി നൽകിയെന്ന് ആരോപിച്ച് മെറ്റ 20 ജീവനക്കാരെ പിരിച്ചുവിട്ടു. അടുത്ത ദിവസങ്ങളിൽ കൂടുതൽ ആളുകൾക്ക് നടപടി നേരിടേണ്ടി വരുമെന്നാണ് കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

അടുത്തിടെ നടത്തിയ അന്വേഷണത്തിലാണ് രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതായി കണ്ടെത്തിയത്. പുതുതായി ജോലിയിൽ പ്രവേശിക്കുന്നവരോട് രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ പുറത്തുവിടരുതെന്ന് കമ്പനി നിർദേശം നൽകാറുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്ക് എതിരേ കര്‍ശന നടപടിയാണ് കമ്പനി സ്വീകരിക്കാറുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *