കേരളത്തിൽ പത്തിടങ്ങളിൽ കൂടി കെഎസ്‌ആർടിസി ഡ്രൈവിങ് സ്‌കൂൾ ആരംഭിക്കുന്നു

കേരളത്തിൽ 10 കേന്ദ്രങ്ങളിൽക്കൂടി കെഎസ്‌ആർടിസി ഡ്രൈവിങ് സ്‌കൂൾ തുടങ്ങുന്നു. കാട്ടാക്കട, നിലമ്പുർ, മാവേലിക്കര, പയ്യന്നൂർ, എടത്വ, പൊന്നാനി, പാറശ്ശാല, പാപ്പനംകോട്, നെടുമങ്ങാട്, പൂവാർ എന്നിവിടങ്ങളിലാണ് പുതിയ ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കുന്നത്. മിതമായ നിരക്കിൽ മികച്ച ഡ്രൈവിങ് പരിശീലനം എന്ന സന്ദേശവുമായാണ് കെഎസ്ആർടിസി ഡ്രൈവിംഗ് സ്‌കൂളുകൾ ആരംഭിക്കാൻ ഒരുങ്ങുന്നത്. സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റിന്റെ വിജയശതമാനം 55 ആണെങ്കില്‍ കെ.എസ്.ആര്‍.ടി.സി.യുടേത് 80 ശതമാനത്തിനു മേലെയാണ്.
കെ.എസ്.ആര്‍.ടി.സിയുടെ ഡ്രൈവിങ് സ്‌കൂളുകളിലെ പഠനം സ്വകാര്യമേഖലയേക്കാള്‍ കുറഞ്ഞ നിരക്കിലാണ്. 9000 രൂപയാണ് കാര്‍ ഡ്രൈവിങ് പഠിക്കാനുള്ള ഫീസ്. ഹെവി ഡ്രൈവിങ് പരിശീലനത്തിനും ഇതേ നിരക്കാണ്. 3500 രൂപയാണ് ഇരുചക്രവാഹനങ്ങള്‍ക്ക്. ഗിയര്‍ ഉള്ളതും ഇല്ലാത്തതുമായ ടുവീലറിന് ഒരേ നിരക്കാണ് ഈടാക്കുന്നത്. കാറും ഇരുചക്രവാഹനവും ചേര്‍ത്ത് 11,000 രൂപയ്ക്ക് പ്രത്യേക പാക്കേജുണ്ട്.