സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് കുറഞ്ഞത്. സ്വര്‍ണവില ഗ്രാമിന് 8010 രൂപയും പവന് 64080 രൂപയുമായി കുറഞ്ഞു. വെറും രണ്ടു ദിനം കൊണ്ട് 520 രൂപയാണ് പൊന്നിന് കുറഞ്ഞത്.ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലി കണക്കാക്കിയാല്‍ പോലും ഒരു പവന്‍ ആഭരണത്തിന് ഇപ്പോള്‍ 69000 രൂപയോളം നൽകേണ്ടി വരും.18 കാരറ്റ് സ്വര്‍ണത്തിനും വില ഇടിഞ്ഞു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 6590 രൂപയായി. എന്നാൽ വെള്ളിവിലയില്‍ മാറ്റമൊന്നുമില്ല. ഗ്രാമിന് 105 രൂപ നിരക്കിലാണ് വ്യാപാരം മുന്നേറുന്നത്.
അന്താരാഷ്ട്രതലത്തില്‍ സ്വര്‍ണവില ഇടിഞ്ഞത് സംസ്ഥാനത്തും പ്രതിഫലിച്ചു. ഇന്ന് രാവിലെ സ്വര്‍ണം ഔണ്‍സിന് 2918 ഡോളറായിരുന്നു വില. ലാഭമെടുക്കുന്നവരുടെ സമ്മര്‍ദ്ദമാണ് വിലയിലെ ചാഞ്ചാട്ടത്തിന് കാരണമായത് എന്നാണ് വിവരം. കൂടാതെ ഡോളറിന്റെ മൂല്യവും സ്വര്‍ണവിപണിയെ ബാധിക്കുന്നുണ്ട്.