June 8, 2025

സാർവത്രിക പെൻഷൻ പദ്ധതി; പ്രാഥമിക ചർച്ചകളുമായി കേന്ദ്ര സർക്കാർ

0
images (1) (3)

ന്യൂഡൽഹി:രാജ്യത്തെ എല്ലാ പൗരന്മാർക്കും പ്രയോജനപ്പെടുന്ന സാർവത്രിക പെൻഷൻ പദ്ധതി ആവിഷ്‌കരിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നു. നിർമാണ തൊഴിലാളികൾ, വീട്ടുജോലിക്കാർ തുടങ്ങിയ വിഭാഗങ്ങൾക്കായി സമഗ്രമായ പെൻഷൻ സംവിധാനങ്ങൾ നിലവിൽ ഇല്ലാത്ത സാഹചര്യം പരിഹരിക്കാനാണ് ഈ നീക്കം.

ഇതിനായി തൊഴിൽ മന്ത്രാലയം പ്രാഥമിക ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്. സ്വയം തൊഴിൽ ചെയ്യുന്നവർ മുതൽ ശമ്പളത്തോട് കൂടിയ ജോലിക്കാരെയും ഈ പദ്ധതിയിൽ ഉൾപ്പെടുത്താനാണ് ആലോചന. പദ്ധതിയുടെ ഭാഗമാകുന്നവർ നിശ്ചിത തുക അടച്ച് 60 വയസ്സ് തികഞ്ഞതിനു ശേഷം പ്രതിമാസം പെൻഷൻ രൂപത്തിൽ തുക ലഭിക്കും.

നിലവിൽ അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി സർക്കാർ നിരവധി പെൻഷൻ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. 60 വയസ് കഴിഞ്ഞാൽ പ്രതിമാസം ₹3,000 ലഭിക്കുന്ന ‘പ്രധാനമന്ത്രി കിസാൻ മന്ദൻ യോജന’ കര്‍ഷകരുടെ നേട്ടമാകുന്ന പദ്ധതികളിലൊന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *