June 8, 2025

ആപ്പിള്‍ ഇന്റലിജന്‍സ് ഇന്ത്യയിലേക്ക്

0
Apple-Intelligence-2

ആപ്പിള്‍ ഇന്റലിജന്‍സ് ഏപ്രിലോടെ ഇന്ത്യയില്‍ അവതരിപ്പിക്കും. ഇന്ത്യന്‍ ഉപയോക്താക്കളുടെ ഏറെകാലത്തെ ആവശ്യത്തിനാണ് ഇതോടെ സാക്ഷാത്കാരമാകുന്നത്. ഏപ്രിലോടെ ഇന്ത്യയില്‍ ഇന്റലിജന്‍സ് സേവനം ലഭ്യമാകും എന്നാണ് ആപ്പിള്‍ സിഇഒ ടിം കുക്ക് പറയുന്നത്.

ഐഒഎസ് 18.4 അപ്ഡേറ്റിന്റെ ഭാഗമായിട്ടാണ് ആപ്പിള്‍ ഇന്റലിജന്‍സ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയിലെത്തുക. ആപ്പിള്‍ ബജറ്റ് ഫ്രണ്ട്ലി ഐഫോണ്‍ 16ഇ ലോഞ്ച് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം.

അതേസമയം ആപ്പിള്‍ തങ്ങളുടെ എഐയില്‍ പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ ഇന്റലിജന്‍സ് ഇപ്പോള്‍ ഫ്രഞ്ച്, ജര്‍മ്മന്‍, ഇറ്റാലിയന്‍, ബ്രസീലിയന്‍ പോര്‍ച്ചുഗീസ്, സ്പാനിഷ്, ജാപ്പനീസ്, കൊറിയന്‍, ചൈനീസ് എന്നീ ഭാഷകള്‍ സപ്പോര്‍ട്ട് ചെയ്യുമെന്നും പ്രഖ്യാപിച്ചു. കൂടാതെ, ഇന്ത്യയിലെയും സിംഗപ്പൂരിലെയും ഉപയോക്താക്കള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഇംഗ്ലീഷ് പതിപ്പുകളും ആപ്പിള്‍ അവതരിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *