June 8, 2025

ഹെല്‍ത്ത്കെയര്‍ ഗ്ലോബലില്‍ നിന്ന് സിവിസി പിന്മാറുന്നു

0
handshake-

ഗ്ലോബല്‍ എന്റര്‍പ്രൈസസിലെ 54 ശതമാനം ഓഹരികള്‍ കെകെആറിന് 400 മില്യണ്‍ യുഎസ് ഡോളറിന് വില്‍ക്കാന്‍ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സിവിസി കരാര്‍ ഒപ്പിട്ടു. ബെംഗളൂരു ആസ്ഥാനമായ ഹെല്‍ത്ത്‌കെയര്‍ ഗ്ലോബല്‍ എന്റര്‍പ്രൈസസിലെ (എച്ച്‌സിജി) സിവിസി ഏഷ്യ വിയുടെ ഭൂരിഭാഗം ഓഹരികളും കെകെആറിന് വില്‍ക്കുന്നതിനുള്ള കരാറുകളിൽ കമ്പനി ഒപ്പുവെച്ചു.

പ്രമുഖ ആഗോള നിക്ഷേപ സ്ഥാപനമായ കെകെആര്‍ കൈകാര്യം ചെയ്യുന്ന ഫണ്ടുകള്‍ക്ക്, എച്ച്‌സിജിയിലെ 54 ശതമാനം വരെയുള്ള ഓഹരികള്‍ സിവിസി ഏഷ്യ വി വില്‍ക്കുമെന്ന് ഒരു പ്രസ്താവനയില്‍ പറഞ്ഞു. ഓഹരിയൊന്നിന് 445 രൂപ എന്ന വിലയ്ക്ക് ഇത് വില്‍ക്കുമെന്നും അവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *