സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ ഡോക്ടര്‍മാരാകാം

ഡോക്ടര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ച് സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (എസ്.എ.ഐ.എല്‍). അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. വാക്ക് ഇന്‍ ഇന്റര്‍വ്യൂവിലൂടെയാകും തിരഞ്ഞെടുപ്പ്. ‘കണ്‍സള്‍ട്ടന്റ്‌സ് (ഡോക്ടേഴ്‌സ് ഇന്‍ മെഡിക്കല്‍ ഡിസിപ്ലിന്‍സ്) അറ്റ് ഐഐഎസ്‌സിഒ സ്റ്റീല്‍ പ്ലാന്റ് (ഐഎസ്പി), ബെണ്‍പുര്‍’ എന്ന സബ്‌ജെക്ട് ലൈന്‍ വെച്ച് ഇ-മെയില്‍ ([email protected]) വഴിയും അപേക്ഷകള്‍ സമര്‍പ്പിക്കണം.
സ്‌പെഷ്യലിസ്റ്റ് അല്ലെങ്കില്‍ ജിഡിഎംഒ (ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍) ഒഴിവിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് എം.ബി.ബി.എസ് ബിരുദത്തിനൊപ്പം പി.ജി ഡിപ്ലോമ, പി.ജി ഡിഗ്രി അല്ലെങ്കില്‍ ഡിഎന്‍ബി ഉണ്ടാകണം. അപേക്ഷകര്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എംസിഐ), നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ (എന്‍എംസി), സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ (എസ്എംസി) എന്നിവയില്‍ ഏതിലെങ്കിലും രജിസ്റ്റര്‍ ചെയ്തവരായിരിക്കണം.
പ്രായപരിധി: ഫെബ്രുവരി 19- 2025-ല്‍ 69 വയസ്സ് കവിയരുത്.
ശമ്പളം: 90,000 മുതല്‍ 2,50,000 രൂപ വരെ
സ്‌പെഷ്യലിസ്റ്റ് ഒഴിവുകളിലേക്കുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ മാര്‍ച്ച് അഞ്ച് മുതല്‍ ആറ് വരെയാണ്. ജി.ഡി.എം.ഒ ഒഴിവിലേക്കുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ മാര്‍ച്ച് ഏഴ് മുതല്‍ എട്ട് വരെയാണ്.