സ്വര്‍ണവിലയില്‍ നേരിയ കുറവ്; പവന് 360 രൂപ കുറഞ്ഞു

സംസ്ഥാനത്തെ സ്വർണവിപണിയിൽ ഇന്ന് നേരിയ ഇടിവ് അനുഭവപ്പെട്ടു. റെക്കോർഡ് നിലയിൽ നിന്ന് വില താഴ്ന്നതോടെ ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഇന്നത്തെ സ്വർണവില ഗ്രാമിന് 8025 രൂപയും പവന് 64200 രൂപയുമായിട്ടാണ് വ്യാപാരം പുരോഗമിക്കുന്നത്.
എന്നിരുന്നാലും, ആഭരണങ്ങളുടെ കുറഞ്ഞപണിക്കൂലി കണക്കാക്കിയാലും ഒരു പവന് സ്വർണത്തിന് ഇപ്പോഴും 70000 രൂപയ്ക്കടുത്ത് വില നിലനിൽക്കുകയാണ്. വിവാഹ സീസണിലുള്ള ഉപഭോക്താക്കളാണ് വിലയുടെ ഉയർന്ന നിലയിൽ കൂടുതൽ പ്രയാസപ്പെടുന്നത്. ചെറിയ തോതിൽ വില കുറയുമ്പോഴും ബൾക്കായി ആഭരണം വാങ്ങുന്നവർക്ക് ഈ വ്യത്യാസം ആശ്വാസമേകുന്നില്ല.
22 കാരറ്റ് സ്വർണവിലയിലുണ്ടായ കുറവിനെ തുടർന്ന് 18 കാരറ്റ് സ്വർണവിലയും കുറയുകയും ചെയ്തു. ഗ്രാമിന് 35 രൂപ കുറഞ്ഞ് ഇന്ന് 6605 രൂപയിലെത്തിയിരിക്കുകയാണ്. അതേസമയം, വെള്ളിവിലയിൽ മാറ്റമില്ല, ഇന്നത്തെ വിപണിവില ഗ്രാമിന് 108 രൂപയിലാണ് തുടരുന്നത്.