June 8, 2025

സ്വർണവില സർവകാല റെക്കോർഡിൽ; 65000 കടക്കാൻ ഇനി വെറും 440 രൂപ മാത്രം

0
IMG-20250220-WA0024

സംസ്ഥാനത്തെ സ്വർണവില കുത്തനെ ഉയരുന്നു. പവന് 65000 എന്ന റെക്കോർഡിലെത്താൻ എത്താൻ ഇനി വെറും 440 രൂപ മാത്രം മതി. ഇന്ന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വർധനവ് രേഖപ്പെടുത്തിയത്. ഇതോടെ ഗ്രാമിന് 8070 രൂപയും പവന് 64560 രൂപയുമായി സ്വർണവില ഉയർന്നു.

ഒരു പവന് ഏറ്റവും കുറഞ്ഞപണിക്കൂലിക്ക് പോലും ഇപ്പോൾ 70000 രൂപയോളം വിലയാകുന്ന അവസ്ഥയിലേക്കാണ് വിപണി നീങ്ങുന്നു. കഴിഞ്ഞ നാലുദിവസത്തിനിടെ 1440 രൂപയുടെ വൻ വർധനയാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്. 18 കാരറ്റ് സ്വർണത്തിന്റെയും വില ഉയർന്നു. ഗ്രാമിന് 30 രൂപ കൂടി 6640 രൂപയിലെത്തി. വെള്ളി വിലയിലും മാറ്റം രേഖപ്പെടുത്തി, ഗ്രാമിന് 1 രൂപ കൂടി 108 രൂപയിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *