ഫോൺപേ ഡിവൈസ് ടോക്കണൈസേഷൻ സൊല്യൂഷൻ അവതരിപ്പിക്കുന്നു

കൊച്ചി :ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്കായി ഒരു ഡിവൈസ് ടോക്കണൈസേഷൻ സൊല്യൂഷൻ പുറത്തിറക്കുന്നതായി ഫോൺപേ ഇന്ന് പ്രഖ്യാപിച്ചു.
ഇതോടെ, ഉപയോക്താക്കൾക്ക് ഫോൺപേ ആപ്പിൽ അവരുടെ കാർഡുകൾ ടോക്കണൈസ് ചെയ്യാനും ബിൽ പേയ്‌മെന്റുകൾ, റീചാർജുകൾ, യാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്യൽ, ഇൻഷുറൻസ് വാങ്ങലുകൾ, പിൻകോഡിൽ പേയ്‌മെന്റുകൾ നടത്തൽ എന്നിവയ്ക്കും ഫോൺപേ പേയ്‌മെന്റ് ഗേറ്റ്‌വേ സേവനങ്ങൾ സംയോജിപ്പിച്ചിരിക്കുന്ന ഓൺലൈൻ മെർച്ചൻറുകളുടെ അടുത്തും എന്നു തുടങ്ങി ഫോൺപേയുടെ എല്ലാത്തരം ഉപയോഗത്തിനും കാർഡ് ടോക്കണുകൾ തടസ്സമില്ലാതെ ഉപയോഗിക്കാൻ കഴിയും.