17 വർഷത്തിന് ശേഷം നേട്ടം കൊയ്ത് ബിഎസ്എൻഎൽ

ബിഎസ്എന്‍എല്ലിന്റെ വമ്പൻ തിരിച്ചുവരവ്; 262 കോടി രൂപയുടെ നേട്ടംന്യൂഡൽഹി: തകർച്ചയിൽ നിന്നും വമ്പൻ തിരിച്ചുവരവുമായി പൊതുമേഖലാ ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ). ഈ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ കമ്പനി 262 കോടി രൂപയുടെ ലാഭം നേടിയതായി റിപ്പോർട്ട്.
2007ന് ശേഷം ബിഎസ്എന്‍എല്ലിന്റെ ലാഭത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയാണിത്. നവീകരണം, ഉപഭോക്തൃ കേന്ദ്രീകൃത സേവന മെച്ചപ്പെടുത്തലുകൾ, നെറ്റ്വർക്ക് വിപുലീകരണം, ചെലവ് ഒപ്റ്റിമൈസേഷൻ നടപടികൾ തുടങ്ങിയവയാണ് ഈ നേട്ടത്തിനുള്ള മുഖ്യ കാരണങ്ങൾ.