June 8, 2025

രാജ്യത്ത് പുതിയ 5ജി വിപ്ലവം; നോക്കിയയുമായി കരാറിലെത്തി ഭാരതി എയർടെൽ

0
images (1) (1)

ദില്ലി: നോക്കിയയുമായി കരാറിലെത്തി ഭാരതി എയർടെൽ. രാജ്യവ്യാപകമായി അതിവേഗ ഇന്‍റർനെറ്റ് കണക്റ്റിവിറ്റിക്ക് കരുത്തേകുന്ന 5ജി ഫിക്‌സഡ് വയർലെസ് ആക്‌സസ് (FWA) ഉപകരണങ്ങൾ വികസിപ്പിക്കുന്നതിനുവേണ്ടിയാണ് ഈ കരാർ.രാജ്യത്തുടനീളം അതിവേഗത്തിലുള്ള ഇന്‍റര്‍നെറ്റ് കണക്റ്റിവിറ്റി നല്‍കുന്നതിനായി അത്യാധുനിക 5ജി ഫിക്‌സഡ് വയര്‍ലസ് അക്‌സസ് ഉപകരണങ്ങളും വൈ-ഫൈ ഉപകരണങ്ങളും എയര്‍ടെല്ലിന് നോക്കിയ കൈമാറും.

ഇന്ത്യയിൽ ഫൈബര്‍ കണക്റ്റിവിറ്റി ഇല്ലാത്ത ഇടങ്ങളില്‍ മികച്ച ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് സേവനം എത്തിക്കുന്നതിനായാണ് എയര്‍ടെല്ലും നോക്കിയയും കൈകോര്‍ക്കുന്നത്. അസാധ്യമായ സ്ഥലങ്ങളില്‍ അതിവേഗ ഫൈബര്‍ കണക്റ്റിവിറ്റി എത്തിക്കാന്‍ മികച്ച ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കാന്‍ നോക്കിയയുമായുള്ള കരാറിലൂടെ എയര്‍ടെല്ലിന് കഴിയും.

കുറഞ്ഞ ഫൈബര്‍ വ്യാപനവും അതേസമയം ഉയര്‍ന്ന ഡിജിറ്റല്‍ സേവനങ്ങള്‍ക്കായുള്ള ആവശ്യകതയും ഉള്ള രാജ്യങ്ങളില്‍ ഈ ഫിക്‌സഡ് വയര്‍ലെസ് ബ്രോഡ്ബാന്‍ഡിലൂടെ 5ജി സേവനം നല്‍കുന്നത് മികച്ച മാതൃകയായാണ് വിലയിരുത്തപ്പെടുന്നത്. കരാറിന്റെ അടിസ്ഥാനത്തിൽ നോക്കിയ, 5ജി ഫിക്സഡ് വയര്‍ലെസ് ആക്സസ് (FWA) ഔട്ട്‌ഡോര്‍ ഗേറ്റ്‌വേ റിസീവറും വൈ-ഫൈ 6 ആക്സസ് പോയിന്‍റും എയര്‍ടെല്ലിന് കൈമാറും. ഇവ ക്വാല്‍കോമിന്‍റെ ചിപ്പുകളില്‍ നിര്‍മിച്ചിരിക്കുന്ന ഉപകരണങ്ങളാണിത്.

നോക്കിയയുടെ ഫാസ്റ്റ്‌മൈല്‍ 5ജി ഔട്ട്‌ഡോര്‍ റിസീവറുകള്‍ക്ക് ഒരേസമയം രണ്ട് വീടുകളില്‍ സേവനം നല്‍കാനും കഴിയും. ഇത് കണക്ഷന്‍ കൊടുക്കുന്നതിലെ ചെലവ് കുറയ്ക്കും. വീടുകളില്‍ മികച്ച ഇന്‍റര്‍നെറ്റ് സേവനം നല്‍കുന്നതിനായി നോക്കിയയുടെ വൈ-ഫൈ 6 അക്‌സസ് പോയിന്‍റ് സ്ഥാപിക്കും. ഇന്ത്യയില്‍ തന്നെയാണ് നോക്കിയ 5ജി ഫിക്സഡ‍് വയര്‍ലെസ് ആക്സസും വൈ-ഫൈ 6 ആക്സസ് പോയിന്‍റും നിര്‍മിക്കുക. പൂര്‍ണമായും പുനരുപയോഗിക്കാന്‍ കഴിയുന്ന വസ്തുക്കള്‍ കൊണ്ടായിരിക്കും ഇവ നിര്‍മിക്കുക. 4ജി, 5ജി സേവനങ്ങള്‍ ഒരുക്കുന്നതില്‍ എയര്‍ടെല്ലിന്‍റെ വിശ്വസ്ത പങ്കാളികളാണ് നോക്കിയ.

Leave a Reply

Your email address will not be published. Required fields are marked *