എ.ഐ ഉച്ചകോടി: സുന്ദര്‍ പിച്ചൈയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ. പാരീസില്‍ എ.ഐ ഉച്ചകോടിക്കെത്തിയപ്പോഴായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച.
ഇന്ത്യൻ ഡിജിറ്റല്‍ മേഖലയുടെ വളർച്ചയിൽ എ.ഐയുടെ പങ്ക് എന്ന വിഷയത്തില്‍ ഇരുവരും തമ്മില്‍ ചര്‍ച്ച നടന്നു. സുന്ദര്‍ പിച്ചൈ തന്നെയാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ വിവരം സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചത്.
“പാരീസില്‍ എ.ഐ ആക്ഷന്‍ സമ്മിറ്റിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനായതിൽ ഞാന്‍ വളരെയധികം സന്തോഷവാനാണ്. എ.ഐ ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന അവസരങ്ങളേക്കുറിച്ചും ഇന്ത്യയുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള സാധ്യതകളെ കുറിച്ച് ഞങ്ങള്‍ തമ്മില്‍ ചര്‍ച്ച നടന്നു”, സുന്ദര്‍ പിച്ചൈ എക്‌സില്‍ കുറിച്ചു.