സ്വർണവിലയിൽ വൻ ഇടിവ്; ഉപഭോക്താക്കൾ പ്രതീക്ഷയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞതോടെ വില 64,000 രൂപയുടെ താഴെയെത്തി. ഇതോടെ, ഇന്നത്തെ സ്വർണത്തിന്റെ വിപണി വില 63,520 രൂപയായി.
ഇന്നലെ 64,480 രൂപയെന്ന റെക്കോർഡ് നിരക്കിലെത്തിയ സ്വർണവില മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇടിഞ്ഞു. ഡോളറിനെതിരെ രൂപയുടെ മൂല്യവർദ്ധനവ് സ്വർണവിലയിലെ കുറവിന് കാരണമായെന്നാണ് വിലയിരുത്തൽ.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7,940 രൂപയായി. 18 കാരറ്റ് സ്വർണത്തിന് 6,550 രൂപയാണ് വില. അതെസമയം വെള്ളിയുടെ നിരക്കിൽ മാറ്റമൊന്നുമില്ല. സാധാരണ ഒരു ഗ്രാം വെള്ളിയുടെ വില 106 രൂപയാണ്.