June 8, 2025

റിപ്പോ നിരക്ക്; നിരീക്ഷണം ശക്തമാക്കി കേന്ദ്രസർക്കാർ

0
RBI-Repo-Rate

റിപ്പോ നിരക്ക് കുറച്ചതോടെ സ്വാഭാവികമായും രാജ്യത്ത് വായ്പ നിരക്കുകള്‍ കുറയും. ഇത് ആളുകളുടെ വായ്പ ഭാരം കുറയ്ക്കും. പ്രത്യേകിച്ച് ദീര്‍ഘകാല വായ്പകളായ ഭവന വായ്പയ്ക്ക് ഇതു നേട്ടമാകും. എന്നാല്‍ ഇതിൽ കുറവ് വരുത്തുന്ന നയം ബാങ്കുകൾ സ്വീകരിച്ചിട്ടുണ്ടോ എന്ന് കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിച്ച് വരികയാണ്. എത്രയും വേഗത്തില്‍ ജനങ്ങളുടെ വായ്പ ഭാരം കുറയ്ക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

നിലവില്‍ 25 ബേസിസ് പോയിന്റിന്റെ നിരക്ക് കുറയ്ക്കലിനെ തുടര്‍ന്ന് റിപ്പോ നിരക്ക് 6.25 ശതമാനം ആയി. നിരക്ക് കുറയ്ക്കല്‍ ചെറുതെന്നു തോന്നുമെങ്കിലും ഫലത്തില്‍ വായ്പയെടുത്തവര്‍ക്ക് വലിയ ആശ്വാസമാകുമെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു.ഇതുവഴി 20 വര്‍ഷം കാലാവധിയുള്ള ഭവന വായപയുടെ ഇഎംഐയില്‍ 1.8 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് പറയുന്നത്. ഇഎംഐ കുറയുന്നതോടെ ആളുകളുടെ ഉപഭോഗ ചെലവ് ഉയരും. ഇത് സമ്പദ് വ്യവസ്ഥയിലേക്ക് എത്തും.

Leave a Reply

Your email address will not be published. Required fields are marked *