June 8, 2025

കെ-ഹോം പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കും; വിനോദസഞ്ചാരത്തിനായി ഒഴിഞ്ഞ വീടുകൾ ഉപയോഗിക്കും: ധനമന്ത്രി കെ എൻ ബാലഗോപാൽ

0
IMG_20250207_121810

തിരുവനന്തപുരം: സംസ്ഥാനത്ത് കെ ഹോം പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ അറിയിച്ചു. അതിനാൽ കെ- ഹോംസ് പദ്ധതികളുടെ പ്രാരംഭ ചിലവുകൾക്കായി 5 കോടി രൂപ ബജറ്റിൽ അനുവദിച്ചു. കേരളത്തിലെ ആൾതാമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വീടുകൾ പരമാവധി ടൂറിസം വികസനത്തിനു വേണ്ടി പ്രയോജനപ്പെടുത്തുകയാണ് പദ്ധതിയിലൂടെ. ഇവ വിനോദസഞ്ചാരികൾക്ക് താമസിക്കാൻ നൽകുന്നതാണ് പദ്ധതി.

ലോകമെമ്പാടുമുള്ള സമാന സംരംഭങ്ങളിൽ നിന്ന് മാതൃകകളും നടത്തിപ്പുരീതികളും സ്വീകരിച്ചുക്കൊണ്ട് മിതമായ നിരക്കിൽ വീടുകളിൽ താമസമൊരുക്കുക എന്നതാണ് പദ്ധതിയുടെ ഉള്ളടക്കം. വീട്ടുടമകൾക്ക് വരുമാനത്തിനപ്പുറം ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ പരിപാലനവും സുരക്ഷയും പദ്ധതിയിലൂടെ ഉറപ്പുവരുത്താൻ സാധിക്കും.

ഫോർട്ട് കൊച്ചി, കുമരകം, മൂന്നാർ, കോവളം തുടങ്ങിയ വിനോദസഞ്ചാര മേഖലകളുടെ പത്തു കിലോമീറ്റർ ചുറ്റളവിൽ പൈലറ്റ് പദ്ധതി നടപ്പിലാക്കും. ഫലം വിലയിരുത്തി സംസ്ഥാന വ്യാപകമായി നടപ്പിലാക്കുമെന്നും ധനമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *