June 8, 2025

അഞ്ചുലക്ഷം തൊഴിലവസരങ്ങള്‍; പ്രഖ്യാപനവുമായി സംസ്ഥാന ബജറ്റ്

0
kn-balagopal-budget-main-1

തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മുതിർന്ന പൗരന്മാർക്ക് സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തും എന്നും ബജറ്റിൽ പ്രഖ്യാപിച്ച് ധനമന്ത്രി. മുതിര്‍ന്ന പൗരന്മാരെ സാമ്പത്തിക പ്രക്രിയയുടെ ഭാഗമാക്കാനും സാമൂഹികമായി സജീവമാക്കാനും പുതുസംരംഭങ്ങളും വ്യവസായങ്ങളും ആരംഭിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയായ ന്യൂ ഇന്നിംഗ്‌സ് പദ്ധതിയും സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ചു.

ഇതിനായി അഞ്ചുകോടി രൂപയും വകയിരുത്തി. കൂടാതെ തൊഴിൽരഹിതർക്കായി മെഗാ ജോബ് എക്‌സ്‌പോ 2025 ഫെബ്രുവരിയില്‍ നടക്കും. രണ്ട് മെഗാ ജോബ് എക്‌സ്‌പോകള്‍ സംഘടിപ്പിക്കാനാണ് ലക്ഷ്യം. ജോബ് എക്‌സ്‌പോയിലൂടെ മൂന്ന് മുതല്‍ അഞ്ചുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും ഇതിനായുള്ള റെജിസ്‌ട്രെഷൻ സൗകര്യം മുന്‍സിപ്പാലിറ്റിയിലും ബ്ലോക്കിലും ജോബ് സ്‌റ്റേഷന്‍ ഉണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *