June 8, 2025

പ്രീമിയം വിപണിയിലെ സാധ്യതകള്‍ ലക്ഷ്യമിട്ട് നെസ്ലെ ഇന്ത്യ

0
images (2) (31)

രാജ്യത്ത് പ്രീമിയംവല്‍ക്കരണത്തിന്റെ വളര്‍ച്ചാ സാധ്യതകള്‍ കണക്കിലെടുത്ത് എഫ്എംസിജി കമ്പനിയായ നെസ്ലെ ഇന്ത്യ വിപണി കൂടുതല്‍ ശക്തിപ്പെടുത്തുകയാണ്. നഗര ഉപഭോഗത്തിൽ കമ്പനി അവതരിപ്പിക്കുന്ന പ്രീമിയം ഉല്‍പ്പന്നങ്ങള്‍ ശക്തമായ വളര്‍ച്ചയിലാണെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സുരേഷ് നാരായണന്‍ പറഞ്ഞു. നഗരങ്ങളിലും ഗ്രാമങ്ങളിലും പ്രീമിയം ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ധിച്ചുവരുന്നതായി നെസ്ലെ ഇന്ത്യ വ്യക്തമാക്കുന്നു.

മാഗി, കിറ്റ് കാറ്റ്, നെസ്‌കഫെ എന്നിവയുടെ നിര്‍മ്മാതാക്കളായ നെസ്ലെ, വിശകലന വിദഗ്ധര്‍ക്കും സ്ഥാപന നിക്ഷേപകര്‍ക്കും മുമ്പാകെ അഭിപ്രായപ്പെട്ടു. കമ്പനിയുടെ വിവിധ ഉല്‍പ്പന്ന വിഭാഗങ്ങളില്‍ മൊത്തം പ്രീമിയം വിപണിയുടെ തോത് 7,500 കോടി രൂപയോളം വരുമെന്ന് ഔട്ട്ഗോയിംഗ് ചെയര്‍മാന്‍ വിശദീകരിച്ചു. ഈ വിപണി ലക്ഷ്യമിട്ടാണ് നെസ്ലെ ഇന്ത്യയുടെ പ്രീമിയം വല്‍ക്കരണ ശ്രമങ്ങള്‍ മുന്നോട്ട് പോകുന്നത്.

തയ്യാറാക്കിയ വിഭവങ്ങള്‍, പാചക സഹായങ്ങള്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, പോഷകാഹാരം, പൊടിയിലും ദ്രവരൂപത്തിലും ലഭ്യമായ പാനീയങ്ങള്‍, മിഠായികള്‍, വളര്‍ത്തുമൃഗ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ പ്രീമിയം ബ്രാന്‍ഡുകളുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ കമ്പനിയ്ക്ക് ലഭ്യമാണെന്ന് നെസ്ലെ ഇന്ത്യ അവകാശപ്പെടുന്നു. “ഞങ്ങള്‍ പുതുതായി ഒരു പ്രീമിയം പോര്‍ട്ട്ഫോളിയോ നിര്‍മിക്കാന്‍ പോകുന്നില്ല.

ഇതിനകം തന്നെ ഞങ്ങളുടെ പ്രീമിയം ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ നിറഞ്ഞുനില്ക്കുന്നു. അതിനാല്‍ അവയെ കൂടുതല്‍ പ്രയോജനപ്പെടുത്താനും വിപുലീകരിക്കാനും ശ്രദ്ധകേന്ദ്രീകരിക്കുകയാണ്. ഗ്രാമീണ ഇന്ത്യയിലും പ്രീമിയം ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ ആവശ്യമുണ്ട്. നഗര വികസന തന്ത്രത്തിന്‍റെ ഭാഗമായും ഞങ്ങള്‍ ഈ പ്രവണത സ്വീകരിക്കും,” എന്ന് സുരേഷ് നാരായണന്‍ വ്യക്തമാക്കി.

അതേസമയം, വിപണിയിലെ വളര്‍ച്ചാ സാധ്യതകളോടൊപ്പം ചില വെല്ലുവിളികളും നിലനില്‍ക്കുന്നുണ്ട്. ചരക്ക് വിലക്കയറ്റം, ഉപഭോഗ വളര്‍ച്ചയിലെ മാന്ദ്യം എന്നിവ ഇപ്പോഴും പ്രശ്‌നങ്ങളാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ഭക്ഷ്യവില വര്‍ധിക്കുന്നത് ഉപഭോഗത്തിന് തടസ്സമായി. പ്രധാന പണപ്പെരുപ്പം നേരിയ തോതില്‍ താഴ്ന്നുവന്നിട്ടുണ്ടെങ്കിലും, തിരഞ്ഞെടുത്ത കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില ഉയർന്ന നിലയിലാണ്,” എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നഗര വിപണിയില്‍ ശക്തമായ സാന്നിധ്യമുള്ള നെസ്ലെ ഇന്ത്യ ഗ്രാമീണ മേഖലയിലും വളര്‍ച്ചയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ചരിത്രപരമായി നഗര വിപണി തന്നെ മുന്നിലായിരുന്നുവെങ്കിലും, ഇന്നത്തെ സാഹചര്യത്തില്‍ ഗ്രാമീണ വിപണിയും അതിനെ മറികടക്കുകയാണെന്ന് കമ്പനി വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *