വൈദ്യുതി ബില്ലിൽ 35% വരെ ലാഭം നേടാം; എങ്ങനെ?

250 യൂണിറ്റിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക്, വൈകുന്നേരം ആറിനു ശേഷം പീക്ക് മണിക്കൂറുകളിൽ 25% അധിക നിരക്ക് ബാധകമാണെന്ന് കെഎസ്ഇബി അറിയിച്ചു. എന്നാൽ, രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെയുള്ള സമയം 10% കുറഞ്ഞ നിരക്കിൽ വൈദ്യുതി ഉപയോഗിക്കാൻ സാധിക്കും.
ചാർജറുകൾ, പമ്പ് സെറ്റുകൾ, വാട്ടർ ഹീറ്ററുകൾ, മിക്സികൾ, ഗ്രൈൻഡർമാർ, വാഷിംഗ് മെഷീനുകൾ, ഇസ്തിരിപ്പെട്ടികൾ തുടങ്ങിയവ പകൽ സമയത്ത് ഉപയോഗിച്ചാൽ വൈദ്യുതി ബില്ലിൽ വലിയ ലാഭം ഉണ്ടാകും, എന്ന് കെഎസ്ഇബി പറഞ്ഞു. വൈകുന്നേരം 6 മണിക്ക് ശേഷം ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുകയാണെങ്കിൽ, ഉപഭോക്താക്കൾ 35% വരെ ലാഭം നേടാൻ സാധിക്കുമെന്ന് നിർദ്ദേശിച്ചു.