June 8, 2025

സ്വർണവില സർവകാല റെക്കോർഡിൽ തന്നെ; ഒരു പവന് 61,960 രൂപ

0
IMG-20250202-WA0023

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഉയർന്ന നിലയിൽ തുടരുന്നു. ഇന്നും വിലയിൽ മാറ്റമില്ല, സർവകാല റെക്കോർഡിലാണ് ഇപ്പോഴത്തെ സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില ₹61,960 ആണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഒരു പവനിന് ₹1,760 രൂപ വർധിച്ചു.

ഇതിനാൽ സ്വർണാഭരണങ്ങൾ വാങ്ങുന്നതിനായി പണിക്കൂലിയും ജിഎസ്ടിയും കൂട്ടിച്ചേർത്ത് ഏകദേശം ₹67,000 വരെ നൽകേണ്ട അവസ്ഥയാണ്. ഭൗമരാഷ്ട്രീയ പ്രശ്നങ്ങളാണ് സ്വർണവില വർധനയ്ക്ക് പ്രധാന കാരണമെന്നു വിദഗ്ദ്ധർ വിലയിരുത്തുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര നയങ്ങളും വിലക്കയറ്റത്തിന് കാരണമായി. കാനഡയും മെക്സിക്കോയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് വരുന്ന ഉൽപ്പന്നങ്ങൾക്ക് 25% അധിക നികുതി ചുമത്തിയതാണ് ഇതിന് കാരണമായത്. കൂടാതെ, ഇന്ത്യൻ രൂപയുടെ വിനിമയനിരക്ക് ദുർബലമായതും സ്വർണവിലയിൽ അനിയന്ത്രിതമായ വർധനവിന് കാരണമായി.

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ സ്വർണത്തിനുള്ള ഇറക്കുമതി ചുങ്കം വർദ്ധിപ്പിക്കാത്തത് സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസമായി. കഴിഞ്ഞ തവണ 6% ആയി കുറച്ചിരുന്ന ഇറക്കുമതി ചുങ്കം ഇത്തവണ 2% കൂട്ടുമെന്ന ഭീതി നിലനിന്നിരുന്നു. നിലവിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ₹7,745 രൂപയും 18 കാരറ്റ് സ്വർണത്തിന് ₹6,395 രൂപയുമാണ് വിപണി വില. വെള്ളിയുടെ വിലയിലും മാറ്റമില്ല, ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിക്ക് ₹101 രൂപയാണ് ഇന്നത്തെ നിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *