June 8, 2025

റെക്കോർഡ് നേട്ടം; റോയൽ എൻഫീൽഡ് ഹണ്ടർ 350 വിൽപ്പന അഞ്ച് ലക്ഷം യൂണിറ്റ് കടന്നു

0
images (2) (5)

രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട ഇരുചക്ര വാഹന ബ്രാൻഡുകളിൽ ഒന്നായ റോയൽ എൻഫീൽഡിന് വിപണിയിൽ അതിശയകരമായ ജനപ്രീതി തുടരുന്നു. ഇന്ത്യയിലും ലോകമെമ്പാടുമുള്ള ബൈക്ക് പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട ഈ ബ്രാൻഡിന്റെ ഹണ്ടർ 350 മോഡൽ വിൽപ്പനയിൽ പുതിയ റെക്കോർഡ് തികച്ചിരിക്കുന്നു. 2022 ഓഗസ്റ്റിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.2023 ഫെബ്രുവരിയോടെ ഈ മോഡലിന്റെ ഒരു ലക്ഷം യൂണിറ്റുകൾ വിറ്റഴിഞ്ഞിരുന്നു. അതിനുശേഷം വെറും അഞ്ച് മാസത്തിനുള്ളിൽ ഒരു ലക്ഷം യൂണിറ്റുകൾ കൂടി കൈമാറി. മികച്ച വിൽപ്പനയിലൂടെ ഹണ്ടർ 350 ഇപ്പോൾ റോയൽ എൻഫീൽഡിന്റെ ഏറ്റവും ജനപ്രിയ മോട്ടോർസൈക്കിളുകളിൽ ഒന്നായി മാറിയിരിക്കുകയാണ്.

ഹണ്ടർ 350, റോയൽ എൻഫീൽഡിന്റെ ഏറ്റവും വിലകുറഞ്ഞ മോഡലുകളിലൊന്നാണ്. ഈ ബൈക്കിന്റെ രൂപകൽപ്പനയും എഞ്ചിൻ സവിശേഷതകളും ബ്രാൻഡിന്റെ മറ്റ് 350 സിസി മോഡലുകളുമായി സാമ്യമുള്ളതാണ്. ക്ലാസിക് റോയൽ എൻഫീൽഡ് ലുക്കിൽ തന്നെ ഒരുങ്ങിയ ഈ റോഡ്‌സ്റ്റർ ബൈക്ക്, ജെ-പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചത്. നീളമുള്ള സിംഗിൾ പീസ് സീറ്റ്, ടിയർഡ്രോപ്പ് ഇന്ധന ടാങ്ക്, വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ടെയിൽ ലാമ്പ്, ടേൺ ഇൻഡിക്കേറ്ററുകൾ, ഉയർന്ന എക്‌സ്‌ഹോസ്റ്റ് എന്നിവ ഈ മോഡലിന്റെ പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു. റെട്രോ വേരിയന്‍റ് ആയ ഹണ്ടർ 350, 177 കിലോഗ്രാം ഭാരമുള്ളതും 350 സിസി കാറ്റഗറിയിൽ റോയൽ എൻഫീൽഡിന്റെ ഏറ്റവും ഭാരം കുറഞ്ഞ ബൈക്കുമാണ്. ബൈക്കിന്റെ എക്‌സ്‌ഷോറൂം വില 1.5 ലക്ഷം രൂപ മുതൽ 1.75 ലക്ഷം രൂപ വരെയാണ്. ഇന്ത്യയെ കൂടാതെ ഇന്തോനേഷ്യ, ജപ്പാൻ, കൊറിയ, തായ്‌ലൻഡ്, ഫ്രാൻസ്, ജർമനി, ഇറ്റലി, യുകെ, മെക്സിക്കോ, ഓസ്ട്രേലിയ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലും ഹണ്ടർ 350 വൻ വിൽപ്പന നേടുന്നു. 349 സിസി സിംഗിൾ-സിലിണ്ടർ, 4-സ്ട്രോക്ക്, എയർ-ഓയിൽ കൂൾഡ് എഞ്ചിനാണ് ഈ മോഡലിന്‍റെ കരുത്ത്. ഫ്യൂവൽ ഇഞ്ചക്ഷൻ സംവിധാനത്തോടുകൂടിയ ഈ എഞ്ചിൻ 6,100 RPM-ൽ 20.2 bhp കരുത്തും 4,000 RPM-ൽ 27 Nm ടോർക്കും സൃഷ്ടിക്കുന്നു. 5-സ്പീഡ് ഗിയർബോക്‌സ് ഉപയോഗിച്ചുള്ള ഈ ബൈക്ക്, ARAI സാക്ഷ്യപ്പെടുത്തിയ 36.2 km/l മൈലേജിനെയാണ് അവകാശപ്പെടുന്നത്. 13 ലിറ്റർ ഇന്ധന ശേഷിയുള്ള ടാങ്ക് നിറച്ചാൽ ഏകദേശം 468 കിലോമീറ്റർ ദൂരം സഞ്ചരിക്കാമെന്നാണ് റിപ്പോർട്ടുകൾ.

താങ്ങാനാവുന്ന വില, ആധുനിക ഫീച്ചറുകൾ, ക്ലാസിക് ഡിസൈൻ എന്നിവ ഹണ്ടർ 350 വിപണിയിൽ വലിയ സ്വീകാര്യത നേടുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *