മാരുതി സുസുക്കിയുടെ അറ്റാദായത്തിൽ 16% വളർച്ച്; പ്രവർത്തന വരുമാനം 38,764 കോടി രൂപ

മാരുതി സുസുക്കി ഇന്ത്യയുടെ മൂന്നാം പാദ ഏകീകൃത അറ്റാദായം 16 ശതമാനം വർധിച്ച് 3,727 കോടി രൂപയിലെത്തിയതായി കമ്പനി അറിയിച്ചു. ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ നേടിയത് 3,207 കോടി രൂപയായിരുന്നു അറ്റദായമെന്നും കമ്പനി അറിയിച്ചു.പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്തം വരുമാനം 38,764 കോടി രൂപയായി ഉയർന്നു. 2022 ഡിസംബറിൽ ഇതേ കാലയളവിൽ ഈ തുക 33,513 കോടി രൂപ മാത്രമായിരുന്നു.
അതെസമയം സുസുക്കി മോട്ടോർ ഗുജറാത്തിനെ ഓട്ടോ മേജറിലേക്ക് ലയിപ്പിക്കുന്നതിനുള്ള പദ്ധതി കമ്പനി ബോർഡ് അംഗീകരിച്ചതായും മാരുതി സുസുക്കി ഇന്ത്യ അറിയിച്ചു.