June 8, 2025

ചൈനീസ് എഐ സ്റ്റാർട്ടപ്പ് ഡീപ്‌സീക്കിനെ പ്രശംസിച്ച് ഓപ്പൺ എഐ സിഇഒ സാം ഓൾട്ട്മാൻ

0
images (1) (2)

ന്യൂയോർക്ക്: ചുരുങ്ങിയ കാലയളവിൽ ഓപ്പൺ എഐയുടെ ചാറ്റ്‌ ജിപിടിയെ മറികടന്ന് മുൻനിരയിലേക്ക് എത്തുകയാണ് ചൈനീസ് എഐ സ്റ്റാർട്ടപ്പ് ഡീപ്‌സീക്ക്. ആപ്പിൾ സ്റ്റോറിൽ ഡൗൺലോഡുകളുടെ എണ്ണത്തിൽ ചാറ്റ്‌ ജിപിടിയെ പിന്തള്ളിയാണ് ഡീപ്‌സീക്ക് വളർച്ച നേടുന്നത്. ഈ സാഹചര്യത്തിൽ, ഓപ്പൺ എഐയുടെ സിഇഒ സാം ഓൾട്ട്മാൻ പ്രതികരണവുമായി രംഗത്തെത്തി. ഡീപ്‌സീക്കിന്റെ ഫ്‌ളാഗ്ഷിപ്പ് മോഡലായ “R1” മികച്ചതാണെന്നും, പുതിയ എതിരാളികളുണ്ടാകുന്നത് എഐ രംഗത്ത് കൂടുതൽ ഊർജം നൽകുമെന്നും സാം ഓൾട്ട്മാൻ അഭിപ്രായപ്പെട്ടു. പുതിയ എഐ മോഡലുകൾ അവതരിപ്പിക്കാൻ ഓപ്പൺ എഐക്കും പദ്ധതിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎസ്, യുകെ, ഓസ്‌ട്രേലിയ, കാനഡ, ചൈന, സിംഗപ്പൂർ എന്നിവിടങ്ങളിലെ ആപ്പിൾ ആപ്പ് സ്റ്റോറിൽ ഡീപ്‌സീക്കിന്റെ സൗജന്യ ആപ്പ് ചാറ്റ്‌ ജിപിടിയെ മറികടന്നതിന് ശേഷമാണ് ഈ പ്രസ്താവന. നിലവിൽ ഓപ്പൺ എഐയേക്കാളും കുറഞ്ഞ ചെലവിൽ ഡീപ്‌സീക്ക് ലാർജ് ലാംഗ്വേജ് മോഡലുകൾ (LLM) വികസിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഡീപ്‌സീക്കിന്റെ ഔദ്യോഗിക വീചാറ്റ് അക്കൗണ്ടിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച്, പുതിയ മോഡലായ “ഡീപ്‌സീക്ക്-R1”, ഓപ്പൺ എഐയുടെ “o1” മോഡലിനേക്കാൾ 20 മുതൽ 50 മടങ്ങ് വരെ കുറഞ്ഞ ചെലവിലാണ് വികസിപ്പിച്ചിരിക്കുന്നത്. ഡീപ്‌സീക്ക് നിലവിൽ R1, R1 സീറോ എന്നീ രണ്ട് മോഡലുകൾ വാഗ്ദാനം ചെയ്യുന്നുവെങ്കിലും, നിലവിൽ R1 മാത്രമേ ഉപയോക്താക്കൾക്ക് ലഭ്യമാകുന്നുള്ളൂ. R1 പൂർണ്ണമായും സൗജന്യമാണ്, എന്നാൽ R1 സീറോ റൈൻഫോഴ്‌സ്‌മെൻ്റ് ലേണിംഗിനെ മാത്രം ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. മറ്റേതും പോലെ ഓപ്പൺ എഐയുടെ o1, Claude Sonnet എന്നിവയ്ക്ക് സബ്‌സ്‌ക്രിപ്‌ഷൻ ആവശ്യമാണ്, കൂടാതെ ഉപയോക്താക്കൾക്ക് ഉപയോഗ പരിധികൾ ഏർപ്പെടുത്തിയിരിക്കുന്നു.

ഗൂഗിളിന്റെ ജെമിനി സൗജന്യ പതിപ്പ് നൽകുന്നുവെങ്കിലും അത് പഴയ മോഡലുകൾക്കു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഡീപ്‌സീക്കിന്റെ വളർച്ച എഐ രംഗത്ത് വലിയ മാറ്റം സൃഷ്ടിക്കുമെന്ന് വിപണിയിലെ നിരീക്ഷകർ വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *