ട്രംപിന്റെ ഭീഷണിയിൽ വീണ് കൊളംമ്പിയ

വാഷിംഗ്ടൺ: യു.എസ്. തിരിച്ചയക്കുന്ന അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കില്ലെന്നിരുന്ന നിലപാട് കൊളംബിയ ഉപേക്ഷിച്ചു. കൊളംബിയക്കെതിരേ ഉപരോധം പ്രഖ്യാപിക്കുകയും അവിടുത്തെ ഉത്പന്നങ്ങൾക്ക് 25 ശതമാനം അധിക നികുതി ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകുകയും ചെയ്തതിന്റെ പിന്നാലെയാണ് കൊളംബിയ ഈ തീരുമാനം സ്വീകരിച്ചത്. കൂടാതെ, ഒരു ആഴ്ചയ്ക്ക് ശേഷം നികുതി 50 ശതമാനം ആയി ഉയർത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. മറുപടിയായി, കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ, അത് ചെയ്യുന്നതാണ് എന്നാൽ, പിന്നീട് അമേരിക്കയുടെ എല്ലാ നിർദേശങ്ങളും അംഗീകരിക്കുമെന്ന് കൊളംബിയ അറിയിക്കുകയായിരുന്നു.