June 8, 2025

കേന്ദ്രസര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് കര്‍ഷകരുടെ വരുമാനം വർധിപ്പിക്കുകയാണ്: കേന്ദ്ര കൃഷി മന്ത്രി

0
sustainable-agriculture

കേന്ദ്രസര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുകയാണ്. കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ നേരിട്ട് ഉപഭോക്താക്കളെ എത്തിക്കാനുളള അവസരം നല്‍കുന്നതിലൂടെ ഇടനിലക്കാരുടെ പങ്ക് കുറയ്ക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുകയാണ്. കര്‍ഷകരില്ലാതെ ഇന്ത്യയ്ക്ക് പുരോഗതി കൈവരിക്കാനാവില്ലെന്നും കര്‍ഷകര്‍ക്കായി സ്വീകരിക്കുന്ന ‘ഫാം ടു കൺസ്യൂമര്‍’ മോഡല്‍ അവരെ സാമ്പത്തികമായി മെച്ചപ്പെടുത്താന്‍ സഹായിക്കും എന്നും കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ വ്യക്തമാക്കി.

പുസ കാമ്പസില്‍ 400 കര്‍ഷകരുമായുള്ള സംവാദത്തില്‍, ചൗഹാന്‍ കര്‍ഷകരുടെ സാമ്പത്തിക പുരോഗതിയ്ക്ക് ഈ മാതൃക ഏറെ ഗുണം ചെയ്യും എന്ന് കൂട്ടിച്ചേര്‍ത്തു. കൃഷി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായതിനാല്‍ കര്‍ഷകരില്ലാതെ രാജ്യത്തിന് മുന്നോട്ടു പോകാനാവില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൂടാതെ, സംസ്ഥാന വിഷയം ആയിട്ടും കര്‍ഷകരെ സമഗ്രമായി പിന്തുണയ്ക്കാനുള്ള ദൗത്യം കേന്ദ്രസര്‍ക്കാരിന് ഉണ്ടെന്ന് അദ്ദേഹം ഉറപ്പു നല്‍കി.സാങ്കേതിക പരിഹാരങ്ങള്‍, മിനിമം താങ്ങുവില (എംഎസ്പി) എന്നിവ പ്രോത്സാഹിപ്പിക്കുന്നത്, കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെ ശക്തിപ്പെടുത്തല്‍, പ്രകൃതി കൃഷി, വിള വൈവിധ്യവല്‍ക്കരണം എന്നിവയ്ക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നു.

Leave a Reply

Your email address will not be published. Required fields are marked *