June 8, 2025

സംസ്ഥാനത്ത് ഇന്ന് മുതൽ മദ്യവില കൂടും

0
Bevco-home-delivery

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വിലവർധന നിലവിൽ വന്നു. പത്തു രൂപ മുതൽ 50 രൂപ വരെയാണ് കൂടിയത്. 62 കമ്പനികളുടെ 341 ബ്രാൻഡുകൾക്ക്‌ വില വർധിച്ചു. ജവാന് പത്തു രൂപ വർധിച്ചു. സ്പിരിറ്റിന് വില കൂടിയ പശ്ചാത്തലത്തിൽ മദ്യ കമ്പനികളുടെ ആവശ്യപ്രകാരമാണ് വില വർധിപ്പിച്ചത്. അസംസ്‌കൃത വസ്തുക്കളുടെ വില വർധിച്ചതിനാൽ മദ്യത്തിൻറെ വില കൂട്ടണമെന്ന് കമ്പനികൾ ബിവറേജസ് കോർപ്പറേഷനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച് അടിസ്ഥാന വില ഏഴ് ശതമാനം വർധിപ്പിക്കണമെന്ന് സർക്കാരിനോട് ബെവ്കോ ആവശ്യപ്പെട്ടിരുന്നു. അതേസമയം 45 കമ്പനികളുടെ 17 ബ്രാൻഡുകൾക്ക് വില കുറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *