June 8, 2025

ഐഎസ്ആർഒയിൽ മലയാളി നേട്ടം; എം മോഹൻ എൽപിഎസ്‌സി മേധാവിയായി

0
images (8)

മലയാളി ശാസ്ത്രജ്ഞന്‍ എം മോഹന് ഐഎസ്ആര്‍ഒയുടെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്‍റർ (LPSC) മേധാവിയായ പദവി. തിരുവനന്തപുരം വലിയമലയിലെ എൽപിഎസ്‌സി, ക്രയോജനിക് എഞ്ചിനുകളും വികാസ് എഞ്ചിനുകളും അടക്കം എല്ലാ റോക്കറ്റ് എഞ്ചിനുകളും വികസിപ്പിക്കുന്ന കേന്ദ്രമാണ്. എൽപിഎസ്‌സി മേധാവിയായിരുന്ന ഡോ. വി നാരായണൻ ഐഎസ്ആർഒ ചെയർമാനായി നിയമിതനായതിനെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് എം മോഹനെ നിയമിച്ചത്.

ആലപ്പുഴ സ്വദേശിയായ എം മോഹൻ നിലവിൽ വിക്രം സാരാഭായ് സ്പേസ് സെന്‍ററിലെ പ്രൊജക്ട്സ് വിഭാഗത്തിന്റെ മേധാവിയാണ്. ഗഗൻയാൻ പദ്ധതിയുടെ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്‍ററിന്‍റെ മുൻ മേധാവിയായിരുന്നു അദ്ദേഹം. ജിഎസ്എൽവി എഫ് 8, എഫ് 11 ദൗത്യങ്ങളിൽ മിഷൻ ഡയറക്ടറായിരുന്ന എം മോഹൻ, ചന്ദ്രയാൻ-1 മൂൺ ഇംപാക്ട് പ്രോബിന്‍റെ സിസ്റ്റം ലീഡറായും പ്രവർത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *