June 8, 2025

ആക്സിസ് നിഫ്റ്റി 500 മൊമെന്‍റം 50 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു

0
axis-mutual-fund-launches-nifty500-value-50-index-fund

കൊച്ചി: ഇന്ത്യയിലെ അതിവേഗം വളരുന്ന ഫണ്ട് ഹൗസുകളിലൊന്നായ ആക്സിസ് മ്യൂച്വല്‍ ഫണ്ട് ആക്സിസ് നിഫ്റ്റി500 മൊമെന്‍റം 50 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു. ഫണ്ടിന്‍റെ എന്‍എഫ്ഒ ജനുവരി 24 മുതല്‍ ഫെബ്രുവരി ഏഴു വരെ നടത്തും. 100രൂപയാണ് ഈ ഓപ്പണ്‍ എന്‍ഡഡ് പദ്ധതിയിലെ കുറഞ്ഞ നിക്ഷേപം. തുടര്‍ന്ന് ഓരോ രൂപയുടെ അധിക നിക്ഷേപവും നടത്താം.

വില മുകളിലേക്കു കുതിക്കുന്ന പ്രവണതയുള്ള ഓഹരികളെ കണ്ടെത്തി നിക്ഷേപിക്കുന്നതാണ് മൊമെന്‍റം നിക്ഷേപത്തിലെ മുഖ്യ രീതി. ലാര്‍ജ്, മിഡ്, സ്മോള്‍ ക്യാപ് വിഭാഗങ്ങളിലെ ഉയരുന്ന പ്രവണതയുള്ളവയെ ഇതില്‍ കണ്ടെത്തും. കഴിഞ്ഞ ആറു മുതല്‍ 12 മാസം വരെയുള്ള കാലത്ത് മികച്ച പ്രകടനം കാഴ്ച വെച്ചവയെയാണ് സാധാരണയായി മൊമെന്‍റം നിക്ഷേപത്തില്‍ തെരഞ്ഞെടുക്കാറ്. പാസീവ് ആയി കൈകാര്യം ചെയ്യുന്ന പദ്ധതിയായതിനാല്‍ താരതമ്യേന കുറഞ്ഞ ചെലവ് അനുപാതമായിരിക്കും എന്ന നേട്ടവും ഇതിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *