June 8, 2025

നരേന്ദ്ര മോദിയും ഡൊണാൾഡ് ട്രംപും അടുത്ത മാസം കൂടിക്കാഴ്ച നടത്തിയേക്കും

0
Donald_Trump_and_PM_Modi_1737393193437_1737393193725

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അടുത്ത മാസം വാഷിംഗ്ടണിൽ കൂടിക്കാഴ്ച നടത്താനാണ് സാധ്യത. കുടിയേറ്റവും വ്യാപാരവും പ്രധാന ചർച്ചാവിഷയങ്ങളായിരിക്കും. യുഎസിലേക്ക് ഇന്ത്യക്കാരെ നിയമാനുസൃതമായി പ്രവേശിപ്പിക്കുന്നതിലും തൊഴിൽ വീസയുടെ പ്രക്രിയ എളുപ്പമാക്കുന്നതിലും കൂടിയ പരിഗണന ഇന്ത്യ നൽകും. വ്യാപാര ബന്ധം കൂടുതൽ ബലപ്പെടുത്തുകയെന്നതും പ്രധാന ലക്ഷ്യമായിരിക്കും. ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമെല്ലാം നടത്തിയ ചർച്ചയിൽ കുടിയേറ്റം പ്രധാന ചർച്ചാവിഷയമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *