June 8, 2025

പ്രേക്ഷകർക്ക് സിനിമ തെരഞ്ഞെടുക്കാൻ അവസരം; പുതിയ ഫീച്ചറുമായി പിവിആര്‍

0
1317020-pvr-launches-new-feature-that-lets-viewers-decide-which-movie-to-watch-in-theaters-web

തിയറ്ററുകളില്‍ പ്രേക്ഷകർക്ക് ഇഷ്ടമുള്ള സിനിമ തെരഞ്ഞെടുക്കാനുള്ള അവസരം നൽകുന്ന പുതിയ ഫീച്ചറുമായി പിവിആര്‍ ഐനോക്‌സ് രംഗത്തെത്തുന്നു. സ്‌ക്രീന്‍ഇറ്റ് എന്ന പേരിലുള്ള പുതിയ ആപ്പാണ് ഈ സംവിധാനത്തിന് അടിസ്ഥാനമാകുന്നത്. പ്രേക്ഷകർ ഈ ആപ്പ് വഴി താത്പര്യമുള്ള സിനിമ, തിയറ്റര്‍, ഷോ സമയം എന്നിവ തിരഞ്ഞെടുക്കുകയും സ്വയം ഒരു ഷോ ക്രിയേറ്റ് ചെയ്യുകയും ചെയ്യാം. കൂടാതെ, അങ്ങനെ ക്രിയേറ്റ് ചെയ്യുന്ന ഷോയിലേക്ക് സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ക്ഷണിക്കാൻ കഴിയും. പഴയ കാല ക്ലാസിക് സിനിമകൾ കൂട്ടായിമയായി ആസ്വദിക്കാനാകും ഈ ഫീച്ചര്‍ ഉപയോഗപ്പെടുത്തുക. ഇതിന് കുറഞ്ഞത് രണ്ട് ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടതാണെന്ന് വ്യക്തമാക്കുന്നു.

ഒടിടി പ്ലാറ്റ്‌ഫോമുകളുടെ സ്വീകാര്യത വർധിക്കുന്ന പശ്ചാത്തലത്തിലാണ് പിവിആര്‍ ഐനോക്‌സ് പുതിയ പരീക്ഷണങ്ങളുമായി എത്തുന്നത്. അടുത്തകാലത്ത് റീ-റിലീസ് ചെയ്ത സിനിമകൾ വലിയ വിജയമായതോടെ സ്‌ക്രീന്‍ഇറ്റ് പോലുള്ള ആശയങ്ങൾ പ്രയോജനപ്പെടുത്താനുള്ള തീരുമാനമെടുക്കുകയായിരുന്നുവെന്ന് പിവിആര്‍ വക്താക്കൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *