June 8, 2025

ക്ഷേമനിധി പെൻഷൻ രണ്ട് ഗഡു അനുവദിച്ചു; വിതരണം വെള്ളിയാഴ്ച മുതൽ

0
Paper-Money

ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ രണ്ട് ഗഡു പെൻഷൻ കൂടി വിതരണം ചെയ്യുന്നതിനായി 1604 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. വെള്ളിയാഴ്‌ച മുതൽ ഗുണഭോക്താക്കൾക്ക്‌ പെൻഷൻ ലഭിച്ചു തുടങ്ങും.

26.62 ലക്ഷം ഗുണഭോക്താക്കളുടെ ബാങ്ക്‌ അക്കൗണ്ടുകളിൽ തുക നിക്ഷേപിക്കുമെന്നും മറ്റ് ഗുണഭോക്താക്കൾക്ക്‌ സഹകരണ ബാങ്കുകൾ വഴിയുള്ള വീട്ടിലെത്തിച്ചാണ് പെൻഷൻ കൈമാറുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ ഘട്ടത്തിൽ ജനുവരിയിലെ പെൻഷനും കുടിശ്ശികയായതിൽ നിന്നും ഒരു ഗഡുവും അനുവദിക്കുന്നതായി സർക്കാർ അറിയിച്ചു. പണനിറക്കക്കുറവ് മൂലം പെൻഷൻ കുടിശിക ഉടലെടുത്തതായും, ഇത് ഈ സാമ്പത്തിക വർഷവും അടുത്ത സാമ്പത്തിക വർഷവുമായാണ് നികത്തിയെടുക്കുന്നതെന്നും മുഖ്യമന്ത്രിയും നിയമസഭയിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *