June 8, 2025

സ്മാർട്ട് ടിവി വിപണിയിൽ വിപ്ലവം; സാംസങ്-ഓപ്പൺ എഐ കൈകോർക്കുന്നു

0
samsung-chatgpt_363x203xt

സാംസങ് സ്മാർട്ട് ടിവികളിൽ പുതിയ മുന്നേറ്റങ്ങൾ നടത്തുന്നതിനായി ഓപ്പൺഎഐയുടെ സഹായം തേടിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം, ഇതുവരെ ഇരുകമ്പനികളും ഔദ്യോഗികമായി ഈ വിവരങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.

ഇപ്പോഴത്തെ സാംസങ് സ്മാർട്ട് ടിവികൾയിൽ എഐ ഫീച്ചറുകൾ ലഭ്യമായിരിക്കുകയാണ്. ഓപ്പൺഎഐയുടെ പങ്കാളിത്തം കൂടി വരുന്നതോടെ തത്സമയ ഓഡിയോ ട്രാൻസ്‌ലേഷൻ, സബ്‌ടൈറ്റിലുകൾ, വ്യക്തിഗത ഉള്ളടക്ക നിർദ്ദേശങ്ങൾ തുടങ്ങി നിരവധി പുതിയ സൗകര്യങ്ങൾ നൽകാൻ കമ്പനി ലക്ഷ്യമിടുന്നു. സാംസങ് ടൈസൻ ഒഎസിൽ പ്രവർത്തിക്കുന്ന ടിവികളിൽ എഐ അപ്പ്‌സ്‌കേലിംഗ്, എഐ സൗണ്ട് എന്നീ ഫീച്ചറുകൾ ഇതിനകം ഉപഭോക്താക്കളിൽ നിന്നും നല്ല പ്രതികരണം നേടിയിട്ടുണ്ട്.

ഇതിനിടയിൽ, ഗൂഗിളും തങ്ങളുടെ ചാറ്റ്ബോട്ട് ജെമിനിയെ ഗൂഗിൾ ടിവി ഒഎസിൽ ഉൾപ്പെടുത്താനുള്ള പദ്ധതിയിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. 2025 അവസാനത്തോടെ ഈ അപ്ഡേഷൻ പുറത്തിറങ്ങുമെന്നാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *