June 8, 2025

ഇൻസ്റ്റഗ്രാമിൽ പുതിയ മാറ്റം; റീൽസ് ദൈര്‍ഘ്യം 3 മിനിറ്റ്

0
What-is-Instagram-Reels

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം റീൽ വീഡിയോകളുടെ ദൈർഘ്യം 90 സെക്കൻഡിൽ നിന്ന് 3 മിനിറ്റായിഉയർത്തി. ഉപയോക്താക്കളുടെ ആവശ്യം കണക്കിലെടുത്ത് റീൽ വീഡിയോകളുടെ ദൈർഘ്യം വർദ്ധിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഇൻസ്റ്റഗ്രാം മേധാവി ആദം മോസ്സെരി പറഞ്ഞു. യൂട്യൂബ് ഷോർട്‌സിന്റേതിന് സമാനമായ ദൈർഘ്യമാണ് പുതിയ അപ്‌ഡേറ്റിൽ ഇൻസ്റ്റഗ്രാം റീൽസിന്. ഇതിനൊപ്പം പ്രൊഫൈൽ ഗ്രിഡുകളിലും ഇൻസ്റ്റഗ്രാം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *