June 8, 2025

പ്രവാസികൾക്കായി കണ്ണൂരിൽ വ്യവസായ പാർക്ക്: സർക്കാർ പ്രഖ്യാപനം

0
images (4)

പ്രവാസികൾക്ക് മാത്രമായി കണ്ണൂരിൽ വ്യവസായ പാർക്ക് സ്ഥാപിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് വ്യക്തമാക്കി. കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്റെ ഭാഗമായ ദുബായിൽ സംഘടിപ്പിച്ച റോഡ് ഷോയിൽ സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

കിൻഫ്രയുടെ വ്യവസായ പാർക്കിലാണ് ഈ പ്രവാസി വ്യവസായ പാർക്കിന് സ്ഥലം അനുവദിച്ചിട്ടുള്ളത്. പ്രവാസികൾ കേരളത്തിലേക്ക് അയക്കുന്ന പണം വ്യവസായത്തിനായി ഉപയോഗപ്പെടുത്തുന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

100 കോടി മുതൽ മുടക്കുന്ന നിക്ഷേപകർക്കായി 2 വർഷത്തേക്ക് മോറട്ടോറിയം ലഭിക്കും. കൂടാതെ, ആകെ തുകയുടെ 10 ശതമാനം ആദ്യം നൽകുന്നതിന് ശേഷമാണ് ബാക്കി തവണകളായി അടയ്ക്കാൻ നിർദ്ദേശം. 50 – 100 കോടി വരെ നിക്ഷേപിക്കുന്നവർക്ക് 20 ശതമാനം മാത്രം ആദ്യഗഡുവായി നൽകാനും ബാക്കി തുക പിന്നീട് അടയ്ക്കാമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *