June 8, 2025

തൈപ്പൊങ്കൽ; നാളെ ആറ് ജില്ലകൾക്ക് അവധി

0
pongal-festival-wallpaper-e1515939499130-1024x772

തൈപ്പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകൾക്ക് നാളെ പ്രാദേശിക അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണ് പ്രാദേശിക അവധിയുള്ളത്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്നതായതിനാലാണ് ഈ ജില്ലകൾക്ക് നാളെ പ്രാദേശിക അവധി നൽകിയിരിക്കുന്നത്.

കൂടാതെ ശബരിമലയിലെ മകരവിളക്ക്, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മകരശീവേലി എന്നീ വിശേഷങ്ങളും നാളെയാണ്. സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്. നാളെ ആവധി പ്രഖ്യാപിച്ചിരിക്കുന്ന ഈ ആറു ജില്ലകളിലും ശനിയാഴ്ച (15-01-2022) പ്രവർത്തി ദിവസമായിരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *