സ്ത്രീകൾക്ക് ജോലി ചെയ്യാൻ ഏറ്റവും മികച്ച നഗരം ബംഗളൂരു

സ്ത്രീകൾക്ക് ജോലി ചെയ്യാൻ ഏറ്റവും മികച്ച നഗരങ്ങളിൽ ബെംഗളൂരു ഒന്നാമതും, ചെന്നൈ രണ്ടാമതുമാണ്. ഈ നഗരങ്ങൾ ജോലിചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷിതവും സുസ്ഥിരവുമായിടങ്ങളാണ്. തമിഴ്നാട്ടിലെ എട്ട് നഗരങ്ങൾ ഈ പട്ടികയിൽ ഇടം നേടി. വനിതാ സുരക്ഷയിൽ, തിരുവനന്തപുരം, മുംബൈ, ഹൈദരാബാദ് എന്നിവ മികച്ച നഗരങ്ങളാണെന്നും ബെംഗളൂരു, കൊച്ചി, ഗുരുഗ്രാം എന്നിവ സമാന നിലവാരത്തിലല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 2024-ലെ ‘അവതാർ ഗ്രൂപ്പ് ഇന്ത്യയിലെ സ്ത്രീകൾക്കായുള്ള മികച്ച നഗരങ്ങൾ’ റിപ്പോർട്ട് പ്രകാരം, ദക്ഷിണേന്ത്യ, ലിംഗ സമവാക്യത്തിൽ മുൻപന്തിയിലാണ്. ദക്ഷിണേന്ത്യയിലെ 16 നഗരങ്ങൾ, 25 മികച്ച പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 2024-ലെ മികച്ച 10 നഗരങ്ങളിൽ ബെംഗളൂരു, ചെന്നൈ, മുംബൈ, ഹൈദരാബാദ്, ഡൽഹി, കോയമ്പത്തൂർ എന്നിവ ഉൾപ്പെടുന്നു. ‘അവതാർ ഗ്രൂപ്പ്’ നടത്തിയ ഗവേഷണവും സർക്കാർ ഡാറ്റയുമാണ് റാങ്കിംഗിന് ആധാരം. സംസ്ഥാനങ്ങളിൽ കേരളം 20.89 എന്ന ഏറ്റവും ഉയർന്ന ഇൻക്ലൂഷൻ സ്‌കോർ നേടി മുന്നിലെത്തി. തെലങ്കാന, മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക എന്നിവ പിറകിലാണ്. നൈപുണ്യം വാഗ്ദാനം ചെയ്യുന്ന നഗരങ്ങളിൽ, ഗുരുഗ്രാം ഒന്നാമതാണ്. തിരുവനന്തപുരത്താണ് സർക്കാർ സ്ഥാപനങ്ങളുടെ കാര്യക്ഷമതയിൽ ഒന്നാം സ്ഥാനം.