June 8, 2025

തെലങ്കാനയിൽ കിങ്ഫിഷർ, ഹൈനകൻ ബിയറുകളുടെ വിതരണം നിർത്തുന്നു

0
1950758-unnamed

തെലങ്കാനയിൽ കിങ്ഫിഷർ, ഹൈനകൻ ബിയറുകളുടെ വിതരണം നിർത്തുന്നതായി നിർമാതാക്കൾ അറിയിച്ചു തെലങ്കാന: കിങ്ഫിഷർ, ഹൈനകൻ ബിയറുകൾ തെലങ്കാനയിൽ ഇനി ലഭ്യമാകില്ല. ഹൈദരാബാദ് അടക്കം തെലങ്കാനയിലാകെ ബിയർ വിതരണം നിർത്തുന്നുവെന്ന് നിർമാതാക്കളായ യുണൈറ്റഡ് ബ്രൂവറീസ് അറിയിച്ചു. നികുതി വർധനവിന് പിന്നാലെ ബിയറിന്റെ റീട്ടെയ്ൽ വില ഉയർത്താൻ യുണൈറ്റഡ് ബ്രൂവറീസ് അനുമതി തേടിയിരുന്നു. എന്നാൽ തെലങ്കാന സർക്കാർ വില കൂട്ടുന്നതിന് അനുമതി നൽകാത്ത സാഹചര്യത്തിലാണ് യുണൈറ്റഡ് ബ്രൂവറീസ് പുതിയ തീരുമാനവുമായി എത്തിയത്. 33.1% വില കൂട്ടാനാണ് യുണൈറ്റഡ് ബ്രൂവറീസ് അനുമതി തേടിയത് എന്നാൽ ഇത് അനുവദിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ ബിയർ നിർമാതാക്കളാണ് യുണൈറ്റഡ് ബ്രൂവറീസ്.

Leave a Reply

Your email address will not be published. Required fields are marked *