June 8, 2025

വന്ദേഭാരതില്‍ സിനിമ ഷൂട്ടിങ്ങിന് അനുമതി

0
vande-bharat-sleeper

മുംബൈ: വന്ദേഭാരത് എക്‌സ്പ്രസില്‍ ഇനി സിനിമ ചിത്രീകരിക്കാം. മുംബൈ-അഹമ്മദാബാദ് വന്ദേഭാരതില്‍ പരസ്യചിത്രം ചിത്രീകരിക്കാന്‍ പശ്ചിമറെയില്‍വേ അനുമതി നല്‍കി. ബുധനാഴ്ച ഒരുദിവസത്തെ ചിത്രീകരണത്തിന് 21 ലക്ഷം രൂപ റെയില്‍വേക്ക് ലഭിച്ചു.

മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ അഞ്ചാം നമ്പര്‍ പ്ലാറ്റ്‌ഫോമിലാണ് ചിത്രീകരണം നടന്നത്. വന്ദേഭാരതില്‍ ആദ്യമായാണ് ചിത്രീകരണം അനുവദിക്കുന്നത്. 2024-2025 സാമ്പത്തികവര്‍ഷം നാല് പരസ്യ ചിത്രങ്ങള്‍, മൂന്ന് ഫീച്ചര്‍ ഫിലിമുകള്‍, ഒരു വെബ് സീരീസ്, ഒരു ടി.വി. പ്രമോ ഷൂട്ട് എന്നിവയുള്‍പ്പെടെ ഒന്‍പത് ഷൂട്ടിങ് പദ്ധതികള്‍ക്ക് പശ്ചിമ റെയില്‍വേ അനുമതി നല്‍കി. പശ്ചിമ റെയില്‍വേക്ക് ഒരു കോടിയോളം രൂപ വരുമാനം ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *