June 8, 2025

സ്വർണവില വീണ്ടും ഉയർന്നു; പവന് 58,480 രൂപ

0
images

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഇത് തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില ഉയരുന്നത്. ഇന്ന് പവന് 200 രൂപ കൂടി, ഒരു പവൻ സ്വർണത്തിന്റെ വിപണി വില 58,480 രൂപയായി.ജനുവരി 1 മുതൽ സ്വർണവില കുത്തനെ ഉയരുകയാണ്. ആദ്യ മൂന്ന് ദിവസങ്ങൾക്കിടെ സ്വർണവില 1,200 രൂപയാണ് വർധിച്ചത്. എന്നാൽ ജനുവരി 4-നാണ് വിലയിൽ കുറവ് രേഖപ്പെടുത്തിയത്. അന്ന് 360 രൂപയായിരുന്നു കുറവ്. തുടർന്ന് മൂന്നു ദിവസം വിലയിൽ മാറ്റമില്ലാതെ തുടരുകയും ബുധനാഴ്ച 120 രൂപ വർധന രേഖപ്പെടുത്തുകയും ചെയ്തു. ഇന്നലെയും 280 രൂപ വർധിച്ചിരുന്നു. ഈ മൂന്നുദിവസത്തിനിടെ മാത്രം 600 രൂപയുടെ വർധനവാണ് ഉണ്ടായത്.

നിലവിൽ 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 7,285 രൂപയും 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 6,010 രൂപയുമാണ് വിപണി വില. വെള്ളിയുടെ വിലയിലും വർധനവ് തുടരുകയാണ്; ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിക്ക് 98 രൂപയാണ് വില.

Leave a Reply

Your email address will not be published. Required fields are marked *