വാഹനാപകടങ്ങളിൽപ്പെടുന്നവർക്ക് ഗോള്‍ഡന്‍ മണിക്കൂറിൽ പണരഹിത ചികിത്സയ്ക്ക് പദ്ധതി വേണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: വാഹനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ഗോള്‍ഡന്‍ മണിക്കൂറുകളിൽ പണരഹിത ചികിത്സയ്ക്ക് പദ്ധതി വേണമെന്ന് സുപ്രീം കോടതി. പരിക്കേറ്റതിന് തൊട്ടുപിന്നാലെയുള്ള സമയത്ത് ചികിത്സ ഉറപ്പാക്കണമെന്നും സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകി. മാർച്ച് 14നകം പദ്ധതി തയാറാക്കി കോടതിയെ അറിയിക്കണമെന്നും നിർദേശിച്ചു.ചികിത്സ ലഭിക്കാതെ വാഹനാപകടങ്ങളില്‍ ജീവൻ നഷ്ടപ്പെടുന്നതിനുള്ള സാധ്യത ഒഴിവാക്കാനാണ് ആദ്യമണിക്കൂറുകളില്‍ പണരഹിത വൈദ്യചികിത്സ ഉറപ്പാക്കാൻ സുപ്രീംക്കോടതി നിർദേശം നല്‍കിയിട്ടുള്ളത്.