June 8, 2025

ഇനിമുതൽ ഡോക്യുമെൻറുകൾ നേരിട്ട് സ്‌കാൻ ചെയ്ത് പിഡിഎഫ് അയക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

0
images (1) (1)

തിരുവനന്തപുരം: ഇനി മുതൽ വാട്‌സ്ആപ്പ് ക്യാമറ ഉപയോഗിച്ച് ഡോക്യുമെന്റുകൾ നേരിട്ട് സ്കാൻ ചെയ്യുകയും പിഡിഎഫ് രൂപത്തിൽ അയയ്ക്കുകയും ചെയ്യാം. ഐഫോൺ ഉപയോക്താക്കൾക്ക് ലഭ്യമായ പുതിയ ഫീച്ചർ ഡോക്യുമെന്റുകൾ സ്കാൻ ചെയ്യാൻ അതീവ എളുപ്പമാക്കുന്നു. ഇതുവരെ, സ്കാനിംഗ് ആപ്ലിക്കേഷനുകൾ ആശ്രയിച്ചിരുന്ന ഉപയോക്താക്കൾക്ക് വാട്‌സ്ആപ്പ് ഈ ഫീച്ചർ പ്രയോജനപ്രദമാകും.

ഡോക്യുമെന്റുകൾ സ്കാൻ ചെയ്യുന്നതിനായി, വാട്‌സ്ആപ്പിലെ ചാറ്റ് വിൻഡോയിൽ നിന്ന് + ബട്ടൺ തിരഞ്ഞെടുക്കുക. തുടർന്ന് “ഡോക്യുമെന്റ്” ഓപ്ഷൻ ക്ലിക്കുചെയ്യുക. “സ്കാൻ ഡോക്യുമെന്റ്” ഫീച്ചർ ടാപ്പ് ചെയ്താൽ ക്യാമറ ഓപ്പണാകും. ഡോക്യുമെന്റിന്റെ പേജുകൾ ഒന്നും മിസ്സ് ചെയ്യാതെ ഫോട്ടോ എടുക്കുക. എല്ലാ പേജുകളും ക്ലിക്ക് ചെയ്തുകഴിഞ്ഞാൽ “സേവ്” ബട്ടൺ അമർത്തുക. ഇതോടെ ഡോക്യുമെന്റുകൾ പിഡിഎഫ് ഫോർമാറ്റിൽ അയയ്ക്കാൻ തയ്യാറാകും. സെന്റ് ബട്ടൺ അമർത്തി, ആവശ്യക്കാരനോടെയോ ഗ്രൂപ്പിലേക്കോ അയക്കാം.

ഫീച്ചർ ഇപ്പോൾ ഐഒഎസ് ഉപയോക്താക്കൾക്കാണ് ലഭ്യമായിരിക്കുന്നത്. എന്നാൽ, വാട്‌സ്ആപ്പ് ഇത് ഉടൻ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും അവതരിപ്പിക്കുമെന്ന് സൂചനയുണ്ട്. 200 കോടിയിലധികം ഉപയോക്താക്കളുള്ള വാട്‌സ്ആപ്പിന്റെ പുതിയ ഈ അപ്ഡേറ്റ്, കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *