June 8, 2025

അപ്രീലിയ ട്യൂണോ 457 ഇന്ത്യയിൽ; അത്യാധുനിക സവിശേഷതകളുമായി ഫെബ്രുവരിയിൽ എത്തും

0
images (1) (11)

ഇറ്റാലിയൻ മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ അപ്രീലിയയുടെ നാക്ഡ് സ്ട്രീറ്റ് ഫൈറ്റർ മോഡലായ ട്യൂണോ 457 ഇന്ത്യയിലെത്തി. ‘അപ്രീലിയ ഇന്ത്യ’ വെബ്സൈറ്റിൽ ഈ മോട്ടോർസൈക്കിൾ ചേർക്കപ്പെട്ടതോടെ ഇരു ചക്ര വാഹന പ്രേമികൾക്കിടയിൽ ആവേശം ഉയർന്നു. മഹാരാഷ്ട്രയിലെ ബാരാമതിയിലെ അപ്രീലിയയുടെ ആധുനിക ഉത്പാദന കേന്ദ്രത്തിലാണ് ഈ മോഡൽ നിർമ്മിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലേക്ക് യൂണിറ്റുകൾ ഇവിടെ നിന്ന് കയറ്റുമതി ചെയ്യും. ട്യൂണോ 457-ന്റെ ഔദ്യോഗിക ബുക്കിങ് ഇതിനകം തന്നെ ഡീലർഷിപ്പുകളിൽ ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരിയോടെ ഈ മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. അപ്രീലിയയുടെ ട്യൂണോ 1100, ട്യൂണോ 660 എന്നീ മോഡലുകൾ ഇതിനകം ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്.

വാഹനത്തിന്റെ സവിശേഷതകൾ:

ഡിസൈൻ ഒന്നുകിൽ ആരേയും ആകർഷിക്കുന്നതാണ്. സ്പോർട്ടീവ് രൂപകൽപ്പനയുള്ള ഹെഡ്ലാമ്പ്, ഡി.ആർ.എൽ ലൈറ്റുകൾ, ട്രാക്ഷൻ കൺട്രോൾ, റൈഡ് മോഡുകൾ, ടി.എഫ്.ടി കൺസോൾ, ബ്ലൂടൂത്ത് കണക്ടിവിറ്റി, എ.ബി.എസ്, 17 ഇഞ്ച് അലോയ് വീലുകൾ എന്നിവയാണ് വാഹനത്തിന്റെ മുഖ്യ സവിശേഷതകൾ. മുൻ ഭാഗത്ത് പ്രീ-ലോഡ് അഡ്ജസ്റ്റബിൾ യുഎസ്ഡി ഫോർക്കും പിന്നിൽ മോണോഷോക്കുമാണ് സസ്പെൻഷൻ സജ്ജീകരണം. വാഹനം പിരാന റെഡ്, പ്യൂമ ഗ്രേ എന്നീ രണ്ട് നിറങ്ങളിൽ ലഭ്യമാകും. ഈ മോഡലിന്റെ ഫ്രെയിം അപ്രീലിയ ആർ.എസ് 457-ലെതുതന്നെയാണ്, എന്നാൽ കൂടുതൽ സുഖകരമായ റൈഡിംഗ് പൊസിഷൻ ഉറപ്പാക്കാൻ ചെറിയ മാറ്റങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

എൻജിൻ, കരുത്ത്, പ്രകടനം:

അപ്രീലിയ ആർ.എസ് 457-ൽ ഉപയോഗിച്ച എൻജിനാണ് ട്യൂണോ 457-നും ഉൾപ്പെടുത്തിയിരിക്കുന്നത്. 47.55 പി.എസ് കരുത്തും 43.5 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്ന പാരലൽ ട്വിൻ എൻജിനാണ് ഈ മോഡലിന്റെ ഹൃദയം. 6 സ്പീഡ് ഗിയർബോക്സിനൊപ്പം, ബൈ-ഡയറക്ഷണൽ ക്വിക് ഷിഫ്റ്റർ എന്ന ഓപ്ഷണൽ ഫീച്ചറും ലഭ്യമാകും. ആകർഷകമായ രൂപകൽപ്പനയിലും താങ്ങാവുന്ന വിലയിൽ എത്തുന്ന ഈ മോഡൽ, യമഹ എം.ടി-03, കെ.ടി.എം 390 എന്നിവയെ നേരിട്ട് മത്സരിക്കാനാകും. മികച്ച പ്രകടനവും അദ്ഭുതകരമായ സവിശേഷതകളും ഉള്ള ഈ മോഡൽ വിപണിയിൽ ഏറെ ചർച്ചയാകുമെന്ന് ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *