സ്വർണവിലയിൽ ഇടിവ്; പവന് 360 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. തുടർച്ചയായി മൂന്നു ദിവസത്തെ വിലവര്‍ധനയ്ക്കു ശേഷമാണ് പുതുവര്‍ഷത്തില്‍ ഇതാദ്യമായി വിലയില്‍ ഇടിവുണ്ടായത്. ഇന്ന് പവന് 360 രൂപയും ഗ്രാമിന് 45 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 57,720 രൂപയും ഗ്രാമിന് 7,215 രൂപയുമാക്കി.
ഇന്നലെ പവന് 58,080 രൂപയും ഗ്രാമിന് 7,260 രൂപയുമായിരുന്നു വില. 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയും ഇന്ന് കുറഞ്ഞു. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ഈ തരം സ്വര്‍ണത്തിന് 35 രൂപ കുറഞ്ഞ് ഗ്രാമിന് 5,960 രൂപയായി.
അതേസമയം വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 95 രൂപ എന്ന നിരക്കിലാണ് വെള്ളി വ്യാപാരം തുടരുന്നത്.