ജാംനഗറിനെ അടുത്ത 24 മാസത്തിനുള്ളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻഫ്രാസ്ട്രക്ചറിൽ മികവുറ്റതാക്കി മാറ്റും: ആകാശ് അംബാനി

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (RIL) ഡയറക്ടർ ആകാശ് അംബാനി ഗുജറാത്തിലെ ജാംനഗറിനെ അടുത്ത 24 മാസത്തിനുള്ളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഇൻഫ്രാസ്ട്രക്ചറിൽ ആഗോള നേതാവാക്കി മാറ്റുമെന്ന പ്രഖ്യാപിച്ചു. ജാംനഗറിൽ റിലയൻസിൻ്റെ ആദ്യ റിഫൈനറിയുടെ 25-ാം വാർഷിക ആഘോഷത്തിനിടെയാണ് ആകാശ് അംബാനിയുടെ പ്രഖ്യാപനം.
ജാംനഗറിലെ എഐ ഇൻഫ്രാസ്ട്രക്ചർ നിർമ്മാണം തുടക്കമിട്ടുകഴിഞ്ഞു. വളരെ കുറച്ചുനാളുകൾക്കുള്ളിൽ ഇതിന്റെ നിർമ്മാണം പൂർത്തിയാകുമെന്നും ലോകത്തിലെ മുൻനിര എഐ കേന്ദ്രങ്ങളിലൊന്നായി ജാംനഗർ ഉയർന്നുവരുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു,” എന്ന് ആകാശ് അംബാനി ചടങ്ങിൽ പ്രസംഗിച്ചു.
1999 ഡിസംബർ 28-ന് പ്രവർത്തനമാരംഭിച്ച ജാംനഗർ റിഫൈനറി, കഴിഞ്ഞ 25 വർഷമായി RIL-ന്റെ വളർച്ചയിൽ പ്രധാന പങ്ക് വഹിച്ച്, ആധുനികതയിലേക്ക് കുതിച്ചുയർന്നതാണ്.ഈ പുതിയ എഐ ഇൻഫ്രാസ്ട്രക്ചർ പദ്ധതിയിലൂടെ, ജാംനഗർ നവീകരണത്തിന്റെയും ആഗോള നിലയിലുള്ള നേതൃത്വത്തിന്റെയും പുതിയ തലത്തിലേക്കു കൈവരിക്കുമെന്നും, കമ്പനിയുടെ വികസനത്തിൽ ഒരു പുതിയ അധ്യായമാകുമെന്നും ആകാശ് അംബാനി ഉറപ്പു നൽകി.