June 8, 2025

റെഡ്മി ടര്‍ബോ 4 ഉടൻ ഇന്ത്യയിലെത്തും

0
IMG-20250102-WA0084

പുതിയ Redmi Turbo 4 ചൈനയിൽ ലോഞ്ച് ചെയ്തു. ഇത് അടുത്ത ആഴ്ച ഇന്ത്യയിലും ആഗോള തലത്തിലും ലോഞ്ച് ചെയ്യും. എന്നാൽ ചൈനയ്ക്ക് പുറത്തു ഇത് POCO X7 Pro എന്ന പേരിലാണ് അവതരിപ്പിക്കുന്നത്.

ഫോണിൽ 2.5D മൈക്രോ-ആർക് ഫ്രെയിം, ഗ്ലാസ് ബാക്ക്, പ്ലാസ്റ്റിക് ഫ്രെയിം, ഓൾ-മെറ്റൽ ക്യാമറ ഡെക്കോ, പിയാനോ പെയിന്റ് ഫിനിഷ്, വേൾവെറ്റ് ഡബിള്‍ റിംഗ് ലൈറ്റ് സ്ട്രിപ്പ് എന്നിവ ഉൾപ്പെടുന്നു. കൂടാതെ, മികച്ച സിഗ്നൽ ഗുണത്തിന് ഫ്ലാഗ്ഷിപ്പ് ഫോണുകളിലെ പോലെ ഡ്യുവൽ-ഫ്രീക്വൻസി ജിപിഎസ്, ട്രിപ്പിൾ-ഫ്രീക്വൻസി ബെയ്‌ഡോ എന്നിവയും ഈ മോഡലിലുണ്ട്.

ഈ സ്മാർട്ട്ഫോൺ 120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് 1.5K OLED ഡിസ്‌പ്ലേ, 480Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 2560Hz ഇൻസ്റ്റന്റ് ടച്ച് സാംപ്ലിംഗ്, 1920Hz PWM ഡിമ്മിങ്, HDR10+, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ തുടങ്ങിയവയോടെ എത്തിയിട്ടുണ്ട്. അതുപോലെ, ഏറ്റവും പുതിയ MediaTek Dimensity 8400 Ultra ചിപ്സെറ്റാണ് ഫോണിന് കരുത്ത് നൽകുന്നത്. Redmi Turbo 4 ഈ ചിപ്‌സെറ്റ് ഉൾക്കുന്ന ആദ്യ സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *