June 8, 2025

ക്രിസ്മസ്-പുതുവത്സര ആഘോഷം; 712.96 കോടിയുടെ മദ്യവിൽപ്പന

0
717491-39e12365-d60f-449a-9f6e-83fe124779be

സംസ്ഥാനത്ത് ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് 712.96 കോടിയുടെ റെക്കോർഡ് മദ്യ വിൽപ്പന. ഡിസംബർ 31 വരെയുള്ള കണക്കാണിത്. പുതുവർഷത്തലേന്ന് മാത്രം 108 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷം ഇതേ സീസണിൽ 697. 05 കോടിയുടെ മദ്യമാണ് വിറ്റത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മദ്യ വിൽപ്പന നടന്നത് പാലാരിവട്ടം ഔട്ട്ലെറ്റിലാണ്. രണ്ടാം സ്ഥാനം പവർ ഹൗസ് റോഡ് ഔട്ട് ലെറ്റിനാണ്. ഇടപ്പള്ളി ഔട്ട്ലെറ്റിനാണ് മൂന്നാം സ്ഥാനം. കൊല്ലം ആശ്രമ മൈതാനത്താണ് എല്ലാവർഷവും ഏറ്റവും കൂടുതൽ മദ്യ വിൽപ്പന ഉണ്ടാവുന്നത്. ഇത്തവണ നാലാം സ്ഥാനത്താണ് കൊല്ലം ഔട്ട്ലെറ്റ്. ചാലക്കുടിയിലുള്ള ഔട്ട്ലെറ്റിലും വലിയ രീതിയിൽ മദ്യവിൽപ്പന നടന്നിട്ടുണ്ടെന്നാണ് ബെവ്കോയുടെ കണക്ക്. കഴിഞ്ഞ മാസം 22 മുതൽ ഇന്നലെ വരെയുള്ള കണക്കുകളാണ് ബെവ്കോ പുറത്തുവിട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *