ഐഫോൺ 17 സിരീസ്; ബേസ് മോഡലുകൾക്കും പ്രോ-മോഷൻ ഡിസ്പ്ലെ

കാലിഫോര്‍ണിയ: ആപ്പിള്‍ ഐഫോണ്‍ 17 സിരീസിലെ എല്ലാ മോഡലുകളും പ്രോ-മോഷന്‍ ഡിസ്പ്ലെ സാങ്കേതികവിദ്യയോടെ എത്തുമെന്ന സൂചനകള്‍. ഉയർന്ന റിഫ്രഷ് റേറ്റുള്ള ഈ ഡിസ്പ്ലെ, സ്മൂത്ത് ടച്ചിംഗ് അനുഭവം നല്‍കുമെന്ന് 9ടു5ഗൂഗിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഇപ്പോൾ, പ്രോ-മോഷന്‍ ഡിസ്പ്ലെ, ഐഫോണ്‍ പ്രോ, പ്രോ മാക്സ് മോഡലുകളില്‍ മാത്രം ലഭ്യമാണ്. ഇവ 120Hz വരെ ഡൈനാമിക് റിഫ്രഷ് റേറ്റുള്ള എല്‍ടിപിഒ ടെക്നോളജി സ്ക്രീനുകള്‍ ആണ് ഉപയോഗിക്കുന്നത്.
അതേസമയം, ബേസ് മോഡലുകള്‍ ഇപ്പോഴും 60Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത് ഐഫോണ്‍ 17 സിരീസില്‍ മാറ്റി 90Hz റിഫ്രഷ് റേറ്റ് ലഭ്യമാക്കും. എന്നാല്‍, പ്രോ മോഡലുകള്‍ 120Hz റിഫ്രഷ് റേറ്റ് തുടരുമെന്ന് വ്യക്തമാണ്.ആപ്പിള്‍ ബേസ് മോഡലുകളിലെ അനുഭവം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്. ഇതിന് മുന്‍പ്, ഐഫോണ്‍ 16 സിരീസില്‍ ആക്ഷന്‍ ബട്ടണ്‍ ഉള്‍പ്പെടുത്തിയിരുന്നു, ഇത് മുമ്പ് പ്രോ മോഡലുകളില്‍ മാത്രം ലഭ്യമായിരുന്നു.
ഐഫോണ്‍ 16-ല്‍ പുതിയ ക്യാമറ കണ്ട്രോള് ബട്ടണ്‍, ആപ്പിള്‍ ഇന്റലിജന്‍സ് ടൂളുകള്‍ എന്നിവയും കൊണ്ടുവന്നിരുന്നു.എങ്കിലും, പ്രോ-നോണ്‍ പ്രോ മോഡലുകളിലെ ചിപ്പ് വ്യത്യാസം ഐഫോണ്‍ 17 സിരീസിലും തുടരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2025-ല്‍ പുറത്തിറങ്ങാന്‍ സാധ്യതയുള്ള ഐഫോണ്‍ 17 സിരീസില്‍, ഐഫോണ്‍ 17, ഐഫോണ്‍ 17 സ്ലിം, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്സ് മോഡലുകളാണ് ഉള്‍പ്പെടുത്തുമെന്നു പ്രതീക്ഷിക്കുന്നു.