വാണിജ്യ ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

വാണിജ്യ ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില 14.50 രൂപ കുറച്ചതായി എണ്ണ കമ്പനികൾ അറിയിച്ചു. എന്നാൽ, ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. തുടർച്ചയായ അഞ്ച് മാസം 173 രൂപ വർധിച്ചതിന് ശേഷമുള്ള ആദ്യ വിലക്കുറവാണിത്. ദില്ലിയിൽ 19 കിലോ വരുന്ന വാണിജ്യ സിലിണ്ടറിന്റെ പുതുക്കിയ വില 1804 രൂപയായും, മുംബൈയിൽ 1756, ചെന്നൈയിൽ 1966, കൊൽക്കത്തയിൽ 1911 രൂപയായും നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ, വിമാന ഇന്ധനത്തിന്റെ വിലയിൽ 1400 രൂപയുടെ കുറവും ഉണ്ടായി. പുതുക്കിയ നിരക്കുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ വരും.