June 8, 2025

മൂന്ന് ഫോണുകൾ ആപ്പിൾ പിൻവലിക്കാനൊരുങ്ങുന്നു; ഐഫോണ്‍ 14 ഇന്ത്യക്കാര്‍ക്കും നഷ്‌ടമാകുമോ?

0
images (2) (31)

കാലിഫോർണിയ: ടെക് ഭീമനായ ആപ്പിൾ, യൂറോപ്യൻ വിപണിയിൽ നിന്ന് മൂന്ന് ഐഫോൺ മോഡലുകൾ പിൻവലിക്കാനൊരുങ്ങുന്നു. ഐഫോൺ 14, 14 പ്ലസ്, എസ്ഇ (തേർഡ് ജനറേഷൻ) എന്നിവയാണ് പിൻവലിക്കാൻ പോവുന്ന മോഡലുകൾ. ഇതിനകം തന്നെ പല രാജ്യങ്ങളും ഐഫോൺ 14യുടെ വിൽപന നിരോധിച്ചതായി റിപ്പോർട്ടുകളുണ്ട്, കൂടാതെ മറ്റ് രാജ്യങ്ങളിലും ഇതിന്റെ വിൽപന നിർത്താനുള്ള നീക്കം നടന്നു വരുകയാണ്. ഐഫോൺ 16 പുറത്തിറങ്ങിയതിനെ തുടർന്ന് ഐഫോൺ 14 നിർത്തുമെന്ന അഭ്യൂഹങ്ങൾ നേരത്തെയും ഉണ്ടായിരുന്നു. ഇപ്പോഴത് സ്ഥിരീകരിക്കാൻ പോകുന്ന സാഹചര്യമാണെന്നും ഇത് യൂറോപ്യൻ വിപണികൾക്കപ്പുറം മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കുമെന്ന് കരുതപ്പെടുന്നതാണ്. യൂറോപ്പിൽ ആപ്പിൾ ഓൺലൈൻ സ്റ്റോറുകളിൽ നിന്നും ഈ മോഡലുകൾ ഇതിനകം ഒഴിവാക്കിയിട്ടുണ്ട്. യൂറോപ്യൻ യൂണിയന്റെ 2022ലെ ചട്ടങ്ങൾ പ്രകാരം, 27 അംഗരാജ്യങ്ങളിൽ വിൽക്കുന്ന എല്ലാ സ്മാർട്ട്ഫോണുകളും യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ ഉപയോഗിച്ചിരിക്കണമെന്നാണ് നിർദേശം. എന്നാൽ, ഐഫോൺ 14, 14 പ്ലസ്, എസ്ഇ (തേർഡ് ജനറേഷൻ) എന്നിവയിൽ ഇപ്പോഴും ലൈറ്റ്നിംഗ് പോർട്ടുകളാണ് ഉപയോഗിക്കുന്നത്. ഇത് ചട്ടലംഘനമാകുന്നതിനാൽ, വിൽപന നിർത്തലാക്കുക മാത്രമാണ് ആപ്പിളിന് ബാക്കിയുള്ള മാർഗം. ഈ നടപടിയാൽ യൂറോപ്യൻ ഉപഭോക്താക്കൾക്ക് പുതിയ ഐഫോൺ 14 മോഡലുകൾ വാങ്ങാൻ കഴിയാത്ത സ്ഥിതി ഉണ്ടായിരിക്കുകയാണ്. ഇതിന്റെ ദൂഷ്‌പ്രഭാവം യൂറോപ്പിന് പുറത്ത് അടക്കം അനുഭവപ്പെടുമോ എന്നതിൽ ആശങ്കകൾ ഉയർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *